തുപ്പാക്കി 2 വരുന്നു?; ജഗദീഷ് ധനപാലിന്റെ രണ്ടാം വരവിന് വേണ്ടി മുരുകദോസും വിജയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
indian cinema
തുപ്പാക്കി 2 വരുന്നു?; ജഗദീഷ് ധനപാലിന്റെ രണ്ടാം വരവിന് വേണ്ടി മുരുകദോസും വിജയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Thursday, 19th March 2020, 5:51 pm

കൈദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന മാസ്റ്ററിന്റെ റിലീസിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചിത്രം അടുത്ത മാസമേ റിലീസിന് സാധ്യതയുള്ളു. ഈ സാഹചര്യത്തിലും വിജയ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയുടെ 65ാം ചിത്രമായി വരുന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. എ.ആര് മുരുകദോസും വിജയും വീണ്ടും ഒന്നിക്കുന്നു എന്നാണ് ആ റിപ്പോര്‍ട്ട്.

വിജയുടെ അഭിനയ ജീവിതത്തിലെ വന്‍വിജയ ചിത്രങ്ങളിലൊന്നായ തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുതി സുട്രു, സൂരൈറൈ പോട്രു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുധ കൊംഗാരയായിരിക്കും വിജയുടെ 65ാം ചിത്രം സംവിധാനം ചെയ്യുക എന്നാണ് നേരത്തെ പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രീ പ്രൊഡക്ഷന് കുറച്ചധികം ദിവസങ്ങള്‍ വേണ്ടതിനാല്‍ ഈ ചിത്രം വൈകുമെന്നാണ് വിവരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ