അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള മത്സരം നടക്കുകയാണ്. ക്വീന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് വിഹാന്‍ മനോജ് മല്‍ഹോത്രയാണ്. 107 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 109 റണ്‍സ് നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. ടൂര്‍ണമെന്റില്‍ തന്റെ ആദ്യ സെഞ്ച്വറിയാണ് വിഹാന്‍ സ്വന്തമാക്കിയത്.
ഇതോടെ 2026 അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ ഒരാളായി ഇടം നേടാനും വിഹാന് സാധിച്ചിരിക്കുകയാണ്. നിലവില്‍ 12ാമനായിട്ടാണ് വിഹാന്‍ ഈ നേട്ടത്തിലെത്തിച്ചേര്‍ന്നത്. ഇതുവരെ സീസണില്‍ ഒരു ഇന്ത്യക്കാരനും എത്തിച്ചേരാന്‍ സാധിക്കാത്ത ലിസ്റ്റിലാണ് വിഹാന്‍ മാസ് എന്‍ട്രി നടത്തിയത്. ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ വൈഭവിന് പോവും സീസണില്‍ ഇതുവരെ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.
𝗛𝗨𝗡𝗗𝗥𝗘𝗗 💯
Vihaan Malhotra rises to the occasion with a well-structured knock 👏 👏
മത്സരത്തില്‍ അഭിഗ്യാന്‍ കുണ്ടു 62 പന്തില്‍ 61 റണ്‍സും നേടിയിരുന്നു. താരത്തിന് പുറമെ 29 പന്തില്‍ 52 റണ്‍സാണ് വൈഭവ് സ്‌കോര്‍ ചെയ്തത്. നാല് വീതം സിക്‌സും ഫോറുകളുമാണ് താരം അതിര്‍ത്തി കടത്തിയത്. 173.33 സ്ട്രൈക്ക് റേറ്റിലാണ് താരം ഇത്തവണ ബാറ്റേന്തിയത്. നേരിട്ട 24ാം പന്തിലാണ് താരം ടൂര്‍ണമെന്റിലെ തന്റെ രണ്ടാം അര്‍ധ സെഞ്ച്വറി പൂര്‍ത്തീകരിച്ചത്. മറ്റാര്‍ക്കും മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല.
അതേസമയം സിംബാബ്‌വേക്ക് വേണ്ടി ടാറ്റെന്‍ഡ ഫോര്‍ച്യൂണ്‍ ചിമുഗോറോ മൂന്ന് വിക്കറ്റ് നേടി. സിംബര്‍ഷേ തെഫിലസ്, പനാഷം നിഗെല്‍ മസാരി എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ധ്രുവ് പട്ടേല്‍ ഒരു വിക്കറ്റും നേടി.
Content Highlight: Vihan Malhotra In Great Record Achievement In 2026 Under 19 World Cup