ചേര്‍ത്തല നഗരസഭ ഇരുപത്തിയഞ്ചാം വാര്‍ഡിലെ കൗണ്‍സിലറാണ് എം.എം. സാജു. ഇയാള്‍ക്കെതിരെ സി.വി. ആനന്ദകുമാര്‍ എന്ന ഗുണഭോക്താവാണ് പരാതി നല്‍കിയത്.
സിവില്‍ സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എല്ലാ മാസവും 500 രൂപയുടെ കൂപ്പണായിരുന്നു അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട സി.വി. ആനന്ദകുമാറിന് നല്‍കാനായി സാജുവിനെ ഏല്‍പ്പിച്ചത്.
എന്നാല്‍ ഇത് വാര്‍ഡില്‍ കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് സാജുവിന്റെ വിശദീകരണം.
നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഗുണഭോക്താവിന്റെ പരാതി നഗരസഭ പൊലീസിന് കൈമാറിയത്.
ഇതേ വാര്‍ഡിലെ മറ്റൊരു സ്ത്രീയുടെ ഭക്ഷ്യക്കൂപ്പണും സാജു തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.