എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ അന്വേഷണം; തോമസ് ചാണ്ടിക്കെതിരായ ആരോപണം വിജിലന്‍സ് എസ്.പി അന്വേഷിക്കും
എഡിറ്റര്‍
Wednesday 8th November 2017 8:18pm

 

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം കോട്ടയം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. ആരോപണത്തെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

കോടതി നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പൊതുസ്ഥലം കൈവശപ്പെടുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.


Also Read: കച്ച മുറുക്കി കെജ്‌രിവാള്‍; രഘുറാം രാജനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ എ.എ.പി ഒരുങ്ങുന്നതായി ദ വയര്‍ റിപ്പോര്‍ട്ട്


നേരത്തെ കൈയേറ്റം കേരള ഭൂസംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്നും കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണ സംഘം രൂപീകരിച്ചത്.

സാധാരണക്കാരന്റെ കൈയേറ്റത്തെ ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കുന്ന സര്‍ക്കാരെന്തിനാണ് തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന നല്‍കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ മൂന്ന് ഹര്‍ജികള്‍ ഒരുമിച്ച് കേള്‍ക്കണമോയെന്ന കാര്യം പരിശോധിക്കാന്‍ വിഷയം ആക്ടിംഗ് ചീഫ്ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാന്‍ തീരുമാനിച്ച ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കേണ്ടതുണ്ടെങ്കില്‍ നാളെ വീണ്ടും പരിഗണിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

Advertisement