എഡിറ്റര്‍
എഡിറ്റര്‍
‘പെയിന്റില്‍ ബെഹ്‌റ ക്ലീന്‍’; പെയിന്റടി ആരോപണം; ബെഹ്‌റയ്‌ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്
എഡിറ്റര്‍
Monday 25th September 2017 10:21pm


തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു എന്ന പരാതി നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. പൊലീസ് മേധാവിക്കെതിരെ ഉയര്‍ന്ന ആരോപണം നിലനില്‍ക്കില്ലെന്നും കേന്ദ്ര നിര്‍ദേശ പ്രകാരമാണ് നടപടിയെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.


Also Read: രാജ്യത്തെ വൈദ്യുതീകരിക്കുന്നതിനായി സൗഭാഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി; ബി.പി.എല്‍ കുടുംബംങ്ങള്‍ക്ക് സൗജന്യ വൈദ്യുതി


എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ കമ്പനിയുടെ പെയിന്റടിക്കാന്‍ ആയിരുന്നില്ല നിര്‍ദ്ദേശമെന്നും ഒരേ കളര്‍കോഡാണ് നിര്‍ദ്ദേശിച്ചതെന്നുമാണ് വിജിലന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ പൊലീസ് മേധാവി ഒരു കമ്പനിയുടെ പ്രത്യേക നിറത്തിലുള്ള പെയിന്റ് തന്നെ എല്ലാ സ്റ്റേഷനുകളിലും അടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.

നേരത്തെ ബെഹ്‌റയുടെ ഉത്തരവ് വിവാദമായ സമയത്ത് പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയിരുന്ന ടി.പി സെന്‍കുമാര്‍ ഉത്തരവ് മരവിപ്പിക്കുകയും, അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു. സ്റ്റേഷനുകളില്‍ ഡ്യൂലക്സ് കമ്പനിയുടെ ഒലിവ് ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നാണ് ബെഹ്‌റ ഉത്തരവില്‍ പറഞ്ഞിരുന്നെയാിരുന്നു ആരോപണം.


Dont Miss: ‘പാഠം ഉള്‍ക്കൊണ്ട്’; മാന്ദ്യമുണ്ടെന്ന് സമ്മതിച്ചതിനു പിന്നാലെ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ച് മോദി


എന്നാല്‍ കളര്‍ കോഡുമാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളുവെന്നും ഇത് വരെ രണ്ട് ജില്ലകളില്‍ മാത്രമാണ് പെയിന്റടിച്ചിരിക്കുന്നതെന്നും വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. അത് ഏഷ്യന്‍ പെയിന്റ് എന്ന കമ്പനിയുടേതാണെന്നും നിയമോപദേശകന്‍ പറയുന്നു.

ഏപ്രില്‍ 28 നായിരുന്ന വിവാദമായ ഉത്തരവ് ഇറക്കിയത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ഐ, ഡി.വൈ.എസ്.പി ഓഫീസുകളും പെയിന്റ് അടിക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടത്.

Advertisement