എന്റെ തങ്കത്തിന് നന്ദി, നിന്നേക്കാള്‍ വലിയ ഒരു സമ്മാനമില്ല; സര്‍പ്രൈസ് ജന്മദിന പാര്‍ട്ടിയൊരുക്കിയ നയന്‍താരയ്ക്ക് നന്ദി പറഞ്ഞ് വിഘ്‌നേഷ് ശിവന്‍
Entertainment news
എന്റെ തങ്കത്തിന് നന്ദി, നിന്നേക്കാള്‍ വലിയ ഒരു സമ്മാനമില്ല; സര്‍പ്രൈസ് ജന്മദിന പാര്‍ട്ടിയൊരുക്കിയ നയന്‍താരയ്ക്ക് നന്ദി പറഞ്ഞ് വിഘ്‌നേഷ് ശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th September 2021, 7:10 pm

ചെന്നൈ: തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. വിഘ്‌നേഷിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍.

നിരവധി പേരാണ് വിക്കിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോളിതാ വിക്കിക്ക് സര്‍പ്രൈസ് ജന്മദിന പാര്‍ട്ടി ഒരുക്കിയിരിക്കുകയാണ് നയന്‍താര.

പൂക്കളും കേക്കുകളും കൊണ്ടു നിറഞ്ഞ സര്‍പ്രൈസ് പാര്‍ട്ടിയെക്കുറിച്ച് വിഘ്‌നേഷ് തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നയന്‍താരയ്ക്ക് വിഘ്‌നേഷ് ശിവന്‍ നന്ദി പറഞ്ഞു.

‘പിറന്നാളിന് മനോഹരമായ സര്‍പ്രൈസ് നല്‍കിയ എന്റെ തങ്കത്തിനു നന്ദി. എന്റെ ജീവിതത്തിലെ നിന്റെ സാന്നിധ്യം തന്നെയാണ് ഏറ്റവും വലിയ സമ്മാനം.’ തനിക്ക് സര്‍പ്രൈസ് ഒരുക്കാന്‍ സമയം കണ്ടെത്തി ഏറ്റവും സ്വീറ്റസ്റ്റാണ് നീ- എന്നായിരുന്നു വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

.കാത്തു വാക്കുള രണ്ടു കാതല്‍ ആണ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ഗോള്‍ഡാണ് നയന്‍താരയുടെ പുതിയ ചിത്രം. അല്‍ഫോണ്‍സ് പുത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.