എഡിറ്റര്‍
എഡിറ്റര്‍
സമരഭൂമിയിലെത്തിയ വിദ്യാര്‍ത്ഥി മാസിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Saturday 1st June 2013 9:45am

wayanadu

മേപ്പാടി: മാവോവാദികളെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി മാസിക പ്രവര്‍ത്തകരായ അഞ്ച് പേരെ വയനാട്ടില്‍ അറസ്റ്റ് ചെയ്തു. ഭൂസമരം നടക്കുന്ന മേപ്പാടി വിത്തുകാട് സമര കേന്ദ്രത്തില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഷഫീഖ് എച്ച്, അഡ്വ. ദിവ്യ ദിവാകരന്‍, ലിജു കുമാര്‍, സിസിലു, ഡെല്‍സണ്‍, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മാവോവാദികളല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന്  ഇവരെ കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

Ads By Google

സമരഭൂമിയില്‍ മാവോവാദികളെന്ന് സംശയമുള്ളവരെ കണ്ടെന്ന് ചിലര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വിദ്യാര്‍ത്ഥി മാസികക്ക് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കാനും ഗവേഷണാവശ്യാര്‍ത്ഥവുമാണ് സ്ഥലത്തെത്തിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ഇവരുടെ വീട്ടിലും സ്ഥാപനങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ യാതൊന്നും കണ്ടെത്താനായിരുന്നില്ല.

സമരം നടത്തുന്ന സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയതെന്നായിരുന്നു നേരത്തേ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത സി.പി.ഐ(എം.എല്‍) നിഷേധിച്ചു.

ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് സി.പി.ഐ(എം.എല്‍) വയനാട് ജില്ലാ സെക്രട്ടറി സാം.സി.മാത്യു വ്യക്തമാക്കി. തങ്ങള്‍ ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ല. സമരഭൂമി സന്ദര്‍ശിക്കാനുള്ള അവകാശം ജനാധിപത്യപരമാണ്. അത് തടയാന്‍ പാടില്ല.

സമരഭൂമി സന്ദര്‍ശിക്കാന്‍ വരുന്നവരെ  തടയാന്‍ സോഷ്യലിസ്റ്റ് ജനതാ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെ അറസ്റ്റിന് പിന്നില്‍. ഇത് സമരം തകര്‍ക്കുന്നതിനായാണെന്നും സാം.സി. മാത്യു പറഞ്ഞു.

Advertisement