ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. പരിണീത എന്ന ചിത്രത്തിലൂടെ നടി ബോളിവുഡിലേക്ക് അരങ്ങേറിയത്. പിന്നീട് വളരെ പെട്ടെന്നാണ് വിദ്യ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കുയര്‍ന്നത്.
ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. പരിണീത എന്ന ചിത്രത്തിലൂടെ നടി ബോളിവുഡിലേക്ക് അരങ്ങേറിയത്. പിന്നീട് വളരെ പെട്ടെന്നാണ് വിദ്യ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കുയര്‍ന്നത്.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡും വളരെ ചെറിയ സമയം കൊണ്ട് വിദ്യ തന്റെ പേരിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന്‍ വിധു വിനോദ് ചോപ്ര അഭിനയിക്കാന്‍ വന്നപ്പോള്‍ മൂക്കിന് ശസ്ത്രക്രിയ നടത്തണമെന്ന് തന്നോട് ആശ്യപ്പെട്ടിരുന്നുവെന്ന് വിദ്യാബാലന്‍ പറയുന്നു.
‘നിന്റെ മൂക്ക് വളരെ നീളമുള്ളതാണ്, നമുക്ക് ഒരു ശസ്ത്രക്രിയ നടത്താം’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഞാന്‍ വിസമ്മതിച്ചു. എന്റെ മുഖത്ത് ഞാന്‍ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല, ദൈവം ഉണ്ടാക്കിയതുപോലെ എന്റെ മുഖം നിലനിര്‍ത്തുന്നതില്‍ ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ഒരു മലയാള സിനിമയ്ക്കിടെ, ‘ബാലന്‍’ എന്ന പേര് ഉപേക്ഷിച്ച് മഞ്ജു വാര്യര്‍ അല്ലെങ്കില്‍ സംയുക്ത വര്‍മ്മ പോലെ എന്റെ സമുദായ നാമം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഞാന്‍ എനിക്കുവേണ്ടി എല്ലാം മാറ്റി,’ വിദ്യാബാലന്‍ പറയുന്നു.

സിനിമയുടെ ഒരു പശ്ചാത്തലവുമില്ലാത്ത ആളെന്ന നിലയില്‍, സിനിമയില്‍ ഇങ്ങനെയൊക്കെ അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിരുന്നുവെന്നും വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അത്തരമൊരു ലോഞ്ച് ലഭിക്കുകയുള്ളവെന്നും നടി പറയുന്നു. കഹോ നായിലെ ഹൃത്വിക് മാത്രമാണ് എന്റെ മനസില്‍ വരുന്ന മറ്റൊരാളെന്നും വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ കരിയറിനെ കുറിച്ചും നടി സംസാരിച്ചു. തന്നെ ആളുകള്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് നടി പറയുന്നു. ഫിലിംഫെയറില്‍ മികച്ച ഡെബ്ബ്യൂ പുരസ്‌കാരം നേടുകയും പരിപാടികളിലേക്ക് ക്ഷണിക്കുകയുമുണ്ടായെന്നും വിദ്യാബാലന്‍ പറഞ്ഞു. മുന്‍നിര സംവിധായകര്‍ തുടക്കത്തിലേ തന്നെ വിളിച്ചു തുടങ്ങിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Vidya Balan says that vidhu vinod chopra asked her to have surgery for her nose