എഡിറ്റര്‍
എഡിറ്റര്‍
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ ആരാധകന് വ്യത്യസ്ത സമ്മാനവുമായി വിദ്യാബാലന്‍; വൈകാരികമായ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കാണം
എഡിറ്റര്‍
Sunday 12th March 2017 4:49pm

 

മുംബൈ: ബീഗം ജാന്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കായി മൂംബൈയിലെത്തിയ വിദ്യാബാലനെ കാത്തിരുന്നത് വ്യത്യസ്ത അനുഭവമായിരുന്നു. പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പേ തന്റെ ആരാധകനായ 100 വയസ്സുകാരനായ വ്യക്തിയെയാണ് വിദ്യ മുംബൈയില്‍ കണ്ടത്. ആരാധകനെ കണ്ട താരം അദ്ദേഹത്തിനൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.


Also read ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിന്നും പരിഗണന ലഭിച്ചില്ല: എന്നാലും എന്‍.ഡി.എ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി 


ജയന്തി ഭായ് മേത്ത എന്നയാരാധകന് വിദ്യയെ കണ്ടയുടന്‍ പറയാനുണ്ടായത് താരത്തിന്റെ പരിനീതാ എന്ന ചിത്രം നൂറു തവണ കണ്ടതിനെക്കുറിച്ചായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ജയന്തി മേത്ത തന്റെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി മൂംബെയിലെത്തിയപ്പോഴാണ് ഇഷ്ടതാരത്തിനെ കാണാന്‍ കഴിഞ്ഞത്. മുതിര്‍ന്ന ആരാധകനെ കണ്ട വികാര നിര്‍ഭര നിമിഷം വിദ്യയെയും ഏറെ സന്തോഷവതിയാക്കുകയായിരുന്നു.

പുറത്തിറങ്ങാനിരിക്കുന്ന ബീഗം ജാനിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച താരം ഏറെ വൈകാരികവും മാനസികവുമായ രീതിയിലാണ് കഥാപാത്രത്തെ ചിത്രത്തില്‍ അവതിപ്പിച്ചിരിക്കുന്നതെന്നും ചിത്രത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.

 

Advertisement