മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് വിധു പ്രതാപ്. ഇപ്പോള്‍ വിമര്‍ശനങ്ങളെ താന്‍ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഗായകന്‍. കണ്ണുരുട്ടി കൊണ്ട് ‘ഞാന്‍ ദാ ഇങ്ങനെ നോക്കി കാണുന്നു’ എന്നാണ് വിധു പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് വിധു പ്രതാപ്. ഇപ്പോള്‍ വിമര്‍ശനങ്ങളെ താന്‍ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഗായകന്‍. കണ്ണുരുട്ടി കൊണ്ട് ‘ഞാന്‍ ദാ ഇങ്ങനെ നോക്കി കാണുന്നു’ എന്നാണ് വിധു പറയുന്നത്.
‘അല്ലാതെ വിമര്‍ശനങ്ങളെ മറ്റൊരു രീതിയിലും ഞാന്‍ നോക്കി കാണാറില്ല. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാടാണ് നമ്മളുടേത്. പ്രത്യേകിച്ചും കേരളം. നമുക്ക് ഇവിടെ എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്.
നമുക്ക് രാഷ്ട്രീയക്കാരെയും ഫിലിം സ്റ്റാര്‍സിനെയുമെല്ലാം ചോദ്യം ചെയ്യാനും കളിയാക്കാനും സാധിക്കും. അവരെ ട്രോള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അത് ഒരുപാട് മലയാളികള്‍ക്കുണ്ട്,’ വിധു പ്രതാപ് പറഞ്ഞു.
അതെന്തായാലും ഒരു ഭാഗത്ത് കൂടി നടക്കുമെന്ന് പറയുന്ന അദ്ദേഹം താന്‍ ആ സമയത്ത് ചിന്തിക്കുന്നത് മറ്റൊരു രീതിയിലാണെന്നും കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായകന്‍.
‘എന്റെ എന്തെങ്കിലും പാട്ടോ മറ്റോ വരുന്ന സമയത്ത് എന്നെ കളിയാക്കാനോ ട്രോള്‍ ചെയ്യാനോ എന്നെ ചീത്ത വിളിക്കാനോ ആളുകള്‍ വരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ അയാള്‍ അയാളുടെ ജീവിതത്തിലെ രണ്ട് സെക്കന്റുകള്‍ എന്റെ കാര്യത്തിന് വേണ്ടി ചെലവഴിക്കുന്നുണ്ടല്ലോ.
അത് മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. അതിന്റെ പോസിറ്റീവ് സൈഡ് മാത്രം നോക്കിയാല്‍ മതിയല്ലോ. പറയുന്നവര്‍ പറഞ്ഞിട്ട് പോയ്‌ക്കോട്ടേ. അതിന്റെ പുറകെ നിന്നാല്‍ അതിന് മാത്രമേ നേരം കാണുകയുള്ളൂ,’ വിധു പ്രതാപ് പറയുന്നു.
Content Highlight: Vidhu Prathap is now answering the question of how he views the criticism