ഇപ്പോള്‍ കവര്‍ സോങ്ങുകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഉണ്ട്: വിധു പ്രതാപ്
Malayalam Cinema
ഇപ്പോള്‍ കവര്‍ സോങ്ങുകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഉണ്ട്: വിധു പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th July 2025, 4:52 pm

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.  മറക്കാനാകാത്ത ഒരുപിടി ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തെലുങ്ക് തമിഴ് ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കവര്‍ സോങ്ങുകളിലൂടെയും മറ്റും വിധു ഇപ്പോഴും ഗാനരംഗത്ത് സജീവമാണ്. നീ മണിമുകിലാടകള്‍ എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ കവര്‍ സോങ്ങ് യൂട്യൂബില്‍ വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കവര്‍ സോങ്ങുകളെ കുറിച്ച് സംസാരിക്കുകയാണ് വിധു പ്രതാപ്.

‘പ്ലേ ലൂപ് എന്ന് പറഞ്ഞ ഒരു സീരിസുണ്ട് എന്റെ ചെറിയ യുട്യൂബ് ചാനലില്‍. അതില്‍ എനിക്ക് പാടാന്‍ ഇഷ്ടമുള്ള ചില പാട്ടുകളുടെ കവര്‍ സോങ് ഞാന്‍ ചുമ്മാ പാടി ഇടാറുണ്ട്. എന്റെ പാട്ടുകള്‍ മാത്രമല്ല ഞാന്‍ പാടിയിരുന്നത്. പിന്നെ ഇപ്പോഴത്തെ രീതി ഒസി.എസ്(ഒര്‍ജിനില്‍ കവര്‍ സോങ്ങ്‌സ്) അതാണ് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടം.

എന്നിരുന്നാലും കവര്‍ സോങ്ങുകള്‍ മറ്റൊരാളുടെ ശബ്ദത്തില്‍ പാടി ഇടുന്നത് കേള്‍ക്കാന്‍ താത്പര്യമുള്ള കുറെ ആളുകള്‍ ഇപ്പോഴുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒര്‍ജിനല്‍ കവര്‍ സോങ്ങുകളും താന്‍ ഇടക്ക് ചെയ്യാറുണ്ടെന്നും വിധു കൂട്ടിച്ചേര്‍ത്തു.

‘പക്ഷേ എന്റേതായിട്ടുള്ള സംഭവങ്ങള്‍ കൂടുതല്‍ വരുന്നതേ ഉള്ളു. കവര്‍ സോങ്ങുകള്‍ എനിക്ക് ഒരുപാട് മൈലേജ് തന്നിട്ടുണ്ട്. ‘മണിമുകിലാടകള്‍’ പാടിയപ്പോഴെക്കെ നല്ല റീച്ച് കിട്ടിയിരുന്നു. അതുപോലെ ‘പിന്നെയും പിന്നയും’ പാടിയപ്പോഴൊക്കെ നല്ല റീച്ച് ഉണ്ടായിരുന്നു,’ വിധു പ്രതാപ് പറയുന്നു.

Content highlight: Vidhu Pratap is talking about cover songs