മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാര്‍ കണ്ണൂരിലെ ക്വാറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Daily News
മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാര്‍ കണ്ണൂരിലെ ക്വാറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2015, 1:45 pm

rupesh-video

കണ്ണൂര്‍:  മാവോവാദി നേതാവ് രൂപേഷ് കുമാറിന്റെ നേതൃത്വത്തില്‍ മാവോയിസ്റ്റുകള്‍ ക്വാറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.  ഈ വര്‍ഷം ജനുവരിയില്‍ കണ്ണൂര്‍ നെടുംമ്പോയിലെ ന്യൂ ഭാരത് ക്രഷര്‍ യൂണിറ്റ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളുമായാണ് ഇവര്‍ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സൈനിക വേഷത്തിലാണ് ഇവരുടെ അക്രമണം. ക്രഷര്‍ ഓഫീസിലെ കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും തച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

സംസ്ഥാനത്ത് രൂപേഷ് കുമാര്‍ നടത്തിയെന്ന് പറയുന്ന ആക്രമണങ്ങളുടെ ആദ്യ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രൂപേഷും ഭാര്യ ഷൈനയും അടക്കമുള്ള മാവോവാദി നേതാക്കള്‍ അടുത്തിടെ ആന്ധ്ര അതിര്‍ത്തിയില്‍നിന്ന് അറസ്റ്റിലായിരുന്നു.