എന്തിനാടോ കള്ളത്തരം പറയുന്നത്? പടം കാണാതെയാണോ ഇന്റര്‍വ്യുവിന് ഇരിക്കുന്നത്; അവതാരകയോട് സുരാജ്
Entertainment news
എന്തിനാടോ കള്ളത്തരം പറയുന്നത്? പടം കാണാതെയാണോ ഇന്റര്‍വ്യുവിന് ഇരിക്കുന്നത്; അവതാരകയോട് സുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd April 2023, 1:08 pm

അവതാരകയോട് കയര്‍ക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. മദനോത്സവം ചിത്രത്തിനോടനബന്ധിച്ച് മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം നടന്നത്. ചിത്രം കാണാതെ അഭിമുഖത്തിനെത്തിയതിനാണ് സുരാജ് ദേഷ്യപ്പെട്ട് സംസാരിച്ചത്.

അവതാരക ഇന്‍ട്രൊഡക്ഷന്‍ പറയുന്നതിനിടക്ക് അപ്രതീക്ഷിതമായി പടം കണ്ടോ എന്ന് സുരാജ് ചോദിക്കുകയായിരുന്നു.

അവതാരക: മദനോത്സവം സക്‌സസ്ഫുള്ളായി തിയേറ്ററുകളില്‍ ഒടിക്കൊണ്ടിരിക്കുകയാണ്.

സുരാജ്: സിനിമ കണ്ടോ?

അവതാരക: കാണാന്‍ പറ്റിയിട്ടില്ല, ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, ഉടനെ തന്നെ കാണും.

സുരാജ്: ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ ഡീറ്റെയ്ല്‍സ് എടുക്ക്

അവതാരക: ബുക്ക് ചെയ്തിട്ട് ഉടനെ കാണും.

സുരാജ്: ആദ്യം എന്താണ് പറഞ്ഞത്?

അവതാരക: ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന്.

സുരാജ്: നിങ്ങള്‍ ആങ്കര്‍ ചെയ്യുന്നവര്‍ എന്തിനാടോ ഇങ്ങനെ കള്ളത്തരം പറയുന്നത്? ബുക്ക് ചെയ്‌തെന്നല്ലേ ആദ്യം പറഞ്ഞത്.

അവതാരക: അത് ഞാന്‍ നിഷേധിക്കുന്നില്ല.

സുരാജ്: കാണണം, പടം കാണാതെയാണോ ഇന്റര്‍വ്യു ചെയ്യാന്‍ വന്നിരിക്കുന്നത്? അതുകൊണ്ടല്ലേ റിലീസിന് ശേഷം ഇന്റര്‍വ്യു തന്നത്, ഞാന്‍ പോകുവാണ്, എന്ന് പറഞ്ഞ് സുരാജ് എഴുന്നേല്‍ക്കാനൊരുങ്ങുമ്പോള്‍ അവതാരക പരിഭ്രമിക്കുന്നതും കാണാം. എന്നാല്‍ ഉടനെ തന്നെ താരം സീറ്റില്‍ തിരിച്ചിരുന്ന് ചിരിക്കുകയായിരുന്നു. പറ്റിക്കുകയായാരുന്നല്ലേ എന്ന് അവതാരകയും പറയുന്നുണ്ട്.

ഏപ്രില്‍ 14നാണ് മദനോത്സവം തിയേറ്ററുകളിലെത്തിയത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബാബു ആന്റണി, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: video of Suraj Venjaramood shouting at the anchor is gaining attention