എഡിറ്റര്‍
എഡിറ്റര്‍
വീഡിയോ ഗെയിം വിദ്യാര്‍ത്ഥികളുടെ പഠന മികവ് വര്‍ധിപ്പിക്കും
എഡിറ്റര്‍
Sunday 30th June 2013 4:24pm

Video-game

ലണ്ടന്‍: ഇനി കുട്ടികള്‍ ##വീഡിയോഗെയിം കളിക്കുന്നതിന് വഴക്ക് പറയേണ്ട. പുതിയ പഠനങ്ങളാണ് ഗെയിം കുട്ടികളുടെ പഠന മികവ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

വീഡിയോ ഗെയിം കുട്ടികള്‍ക്ക് പഠനത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ലാന്‍സാസ്റ്റര്‍ സര്‍വകലാശാലയിലെ ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റാണ് പഠനം നടത്തിയത്.

Ads By Google

15 സെക്കണ്ടറി സ്‌കൂളുകളിലെ വ്യദ്യാര്‍ത്ഥികളിലാണ് സംഘം പഠനം നടത്തിയത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ സര്‍വേയില്‍ പങ്കാളികളായി. വീഡിയോ ഗെയിമുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യക്ഷമമായി സഹായിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

കൗമാരക്കാരിലാണ് പഠനം നടത്തിയത്. പഠനത്തില്‍ താത്പര്യം കാണിക്കാത്ത വിദ്യാര്‍ത്ഥികളാണ് സര്‍വേയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും.

Advertisement