രഞ്ജിത്ത് അമ്പാടി വരച്ചിട്ട ആടുജീവിതത്തിലെ കഥാപാത്രങ്ങൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിൽ രഞ്ജിത്ത് അമ്പാടിയുടെ കയ്യൊപ്പുകൾ.16 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആടുജീവിതം വെള്ളിത്തിരയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ചിത്രത്തിൽ എടുത്തു പറയേണ്ടത് പൃഥ്വിരാജ് എന്ന നടന്റെ അഭിനയവും താരത്തിന്റെ മേക്കോവറും ആണ്. വർഷങ്ങളോളം കുളിക്കാതെയും നനക്കാതെയും ഇരിക്കുന്ന നജീബിന്റെ ശരീരത്തെ കൃത്യമായ രീതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി ചെയ്തു വെച്ചിട്ടുണ്ട്. അടുത്ത അവാർഡിലേക്കുള്ള തന്റെ തുറുപ്പുചീട്ട് നജീബിലൂടെ രഞ്ജിത്ത് ഒരുക്കി വെച്ചിട്ടുണ്ട്. ചിത്രം കണ്ട ഓരോരുത്തരിലും നജീബിന്റെ പ്രയാസങ്ങളെ അത്രമേൽ ആഴത്തിൽ തറച്ചിട്ടുണ്ടെങ്കിൽ അതിന്റെ വലിയൊരു പങ്ക് രഞ്ജിത്ത് അമ്പാടിക്കുമുണ്ട്.

Content Highlight: Video about ranjith ambady’s contribution in aadujeevitham