എഡിറ്റര്‍
എഡിറ്റര്‍
ദളിതരെ പൂജാരിമാരാക്കുന്നതില്‍ എതിര്‍പ്പില്ല, പക്ഷെ പശുവിറച്ചി കഴിക്കരുത്; കേരളത്തിലെ ദളിത് പൂജാരിമാര്‍ക്ക് മുന്നറിയിപ്പുമായി വി.എച്ച്.പി
എഡിറ്റര്‍
Tuesday 10th October 2017 8:37am


ന്യൂദല്‍ഹി: കേരളത്തില്‍ പൂജാരിമാരാകുന്ന ദളിതര്‍ പശുവിറച്ചി കഴിക്കരുതെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദു പരിഷത്ത്. പൂജാരിമാരായി നിയമിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും വി.എച്ച്.പി ജോയന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍.

പശു ഇറച്ചി കഴിക്കുന്ന ധാരാളം സംസ്ഥാനങ്ങളുണ്ട്. അതെല്ലാം സംസ്ഥാനങ്ങളുടെ പാരമ്പര്യമാണ് അല്ലാതെ ക്ഷേത്രങ്ങളുടേതല്ല. ക്ഷേത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ പാരമ്പര്യത്തെ മാനിക്കണം. നമ്മള്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം കുറച്ചുകാണാക്കാന്‍ ശ്രമിച്ചാല്‍ പ്രതികരണമുണ്ടാകും സുരേന്ദ്ര ജെയിന്‍ പറയുന്നു.

ദളിതായത് കൊണ്ട് ഇറച്ചി കഴിക്കണമെന്നില്ലെന്നും നിരവധി ദളിതര്‍ ‘ഗോസംരക്ഷണ’ത്തിന്റെ ഭാഗമാണെന്നും വി.എച്ച്.പിനേതാവ് പറയുന്നു.

ന്യൂസ് 18 ചാനലിനോടാണ് വി.എച്ച്.പി നേതാവിന്റെ പ്രതികരണം. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോവധനിരോധനം നടപ്പിലാക്കാത്തതിനെതിരെ സംഘപരിവാര്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഹിന്ദുശാസ്ത്രങ്ങളും ക്ഷേത്രങ്ങളുടെ പാരമ്പര്യങ്ങള്‍ക്കും അനുസരിച്ച് ജീവിക്കുകയും അറിവുണ്ടാവുകയും ചെയ്താല്‍ ദളിതര്‍ പൂജാരിമാരാകുന്നതില്‍ എതിര്‍ക്കില്ലെന്നും ജെയിന്‍ ന്യൂസ് 18നോട് പറഞ്ഞു.

ഒരാളുടെ ജനനവും പൂജാരിയായി നിയമിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും ചരിത്രം പരിശോധിച്ചാല്‍ വാല്‍മീകിയും രവിദാസും വൈശ്യരും പൂജാരികളായിരുന്നതായി കാണാനാകുമെന്നും ജെയിന്‍ പറഞ്ഞു.

Advertisement