ഹോബാര്‍ട്ട് ഡബ്ല്യു.ടി.എയില്‍ മത്സരിക്കാന്‍ വീനസ് വില്യംസും
DSport
ഹോബാര്‍ട്ട് ഡബ്ല്യു.ടി.എയില്‍ മത്സരിക്കാന്‍ വീനസ് വില്യംസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2013, 12:24 pm

[]സിഡ്‌നി: ജനുവരിയില്‍ നടക്കുന്ന ഹോബാര്‍ട്ട് ഡബ്ല്യു.ടി.എ ഇന്റര്‍നാഷണലില്‍ വീനസ് വില്യംസും പങ്കെടുക്കും.

സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്.

മെല്‍ബണില്‍ നടക്കാന്‍ പോകുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഏഴ് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയ വീനസ് നിലവില്‍ 48-ാം റാങ്കിലാണ്.

“ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടക്കാന്‍ പോകുന്ന അതേ മണ്ണിലാണ് ഈ ടൂര്‍ണമെന്റും നടക്കുന്നത്. മെല്‍ബണിലെ ശക്തരായ എതിരാളികളെ നേരിടുന്നതിന് മുമ്പായി മികച്ചൊരു പരിശീലനത്തിനുള്ള അവസരമാണ് ഇത്.” വീനസ് വില്യംസ് പ്രസ്താവനയില്‍ അറിയിച്ചു.

ജനുവരി അഞ്ച് മുതല്‍ പതിനൊന്ന് വരെയാണ് ടൂര്‍ണമെന്റ്. ഓസ്‌ട്രേലിയയുടെ മുന്‍ യു.എസ് ഓപ്പണ്‍ ചാമ്പ്യനായ സാം സ്റ്റോസറാണ് വീനസിന്റെ പങ്കാളി.