സിനിമക്ക് പോകുന്നതിന് മുമ്പ് ഞാന്‍ സാറിന്റെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങി: വെങ്കിടേഷ്
Malayalam Cinema
സിനിമക്ക് പോകുന്നതിന് മുമ്പ് ഞാന്‍ സാറിന്റെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങി: വെങ്കിടേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 4:46 pm

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് വെങ്കിടേഷ്. മാളവികാ മോഹന്‍, വിന്‍സി അലോഷ്യസ് എന്നിങ്ങനെ ഒട്ടനവധി ആര്‍ട്ടിസ്റ്റുകള്‍ അണിനിരന്ന പരിപാടിയായിരുന്നു നായികാ നായകന്‍. വെങ്കിടേഷ് പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന വിജയ് ദേവരകൊണ്ട ചിത്രം കിങ്ഡത്തില്‍ വെങ്കിടേഷും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലുള്ളവരുമായിട്ടുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് വെങ്കിടേഷ്.

‘ഞങ്ങള്‍ തമ്മില്‍ അങ്ങനെ പ്രത്യേകിച്ച് വലിയ ബോണ്ടൊന്നും ഇല്ല. എല്ലാവരും കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നു. ആഡീസന്റെ കൂടെയാണ് ഞാന്‍ നില്‍ക്കുന്നത്. അവന്‍ എറണാകുളത്ത് ഉണ്ട് അവന്റെ കൂടെയാണ് നില്‍ക്കുന്നത്. പറ്റുന്നവരെയൊക്കെ വിളിക്കും. അവരൊക്കെ സിനിമ കണ്ടിട്ടെന്നെ വിളിച്ചിട്ടുണ്ടായിരുന്നു. നമ്മുടെ ഒരു ഗ്രൂപ്പുണ്ട്. ഒരോരുത്തരുടെയും അപ്‌ഡേറ്റ്‌സ് അതില്‍ അറിയിക്കും. എല്ലാവരും അവരുടേതായ തിരക്കുകളിലാണ് ഇപ്പോള്‍.

ഫ്രീ ആണെങ്കില്‍ എല്ലാവരും ഒന്നിച്ച് കൂടും. നന്ദുവിന്റെ കല്യാണം കഴിഞ്ഞു. അപ്പോള്‍ പറ്റുന്നവര്‍ എല്ലാവരും അവിടെ പോയി. അവിടെ എല്ലാവരുമുണ്ടാകണമെന്ന് എല്ലാവര്‍ക്കും താത്പര്യമുണ്ടായിരുന്നു. ലാല്‍ സാറിന്റെ അടുത്ത് ഞാന്‍ ‘സാര്‍ ഞാന്‍ ഇങ്ങനെയൊരു പടത്തിന് ജോയിന്‍ ചെയ്യുകയാണ് എന്നെ അനുഗ്രഹിക്കണമെന്ന് പറഞ്ഞിരുന്നു. അടിപൊളിയാകട്ടെ എന്ന് സാര്‍ തിരിച്ചു പറഞ്ഞിരുന്നു. ജോമോന്‍ ചേട്ടന്‍ കണ്ടപ്പോഴും എന്റെ ഫോട്ടോ എടുത്ത് സാറിന് അയച്ചു കൊടുത്തിരുന്നു,’ വെങ്കിടേഷ് പറയുന്നു.

Content Highlight: Venkitesh  talks about Lal Jose and other stars of the show Nayaka Nayakaan