രണ്ടു വയസില്‍ മഞ്ജുവാര്യരെ കാണാന്‍ കരഞ്ഞു, ഇനി ഇഷ്ടതാരത്തിനൊപ്പം സ്‌ക്രീനില്‍
Film News
രണ്ടു വയസില്‍ മഞ്ജുവാര്യരെ കാണാന്‍ കരഞ്ഞു, ഇനി ഇഷ്ടതാരത്തിനൊപ്പം സ്‌ക്രീനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 5:04 pm

രണ്ടര വയസുളളപ്പോള്‍ മഞ്ജു വാര്യരെ കാണണമെന്ന് പറഞ്ഞ് കരഞ്ഞെങ്കിലും ഇപ്പോള്‍ താരത്തിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് മാസ്റ്റര്‍ തേജസ്. വെള്ളരിക്കാപട്ടണം എന്ന ചിത്രത്തില്‍ ഓഡിഷന്‍ വഴിയാണ് തേജസിനെ തെരഞ്ഞെടുത്തത്. ഷൂട്ടിങ്ങിനിടയിലാണ് തന്നെ കാണണമെന്ന് പറഞ്ഞ് കുഞ്ഞു തേജസ് കരയുന്ന വീഡിയോ മഞ്ജു കാണുന്നത്.

വീഡിയോ കണ്ട് ചിരിച്ച് മഞ്ജു തേജസിനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. അന്ന് ഒരുപാട് കരഞ്ഞെങ്കിലും ഇന്ന് ഇഷ്ടതാരത്തിനൊപ്പം അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് തേജസ്. ആറു വയസ്സാണ് ഇപ്പോള്‍ തേജസിന്.

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപട്ടണം ഫുള്‍സ്റ്റുഡിയോസാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ സൗബിനും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ. പുളിക്കല്‍ ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. എഡിറ്റിങ് അപ്പു ഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.

ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ – എ.എസ്.ദിനേശ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: vellarikkapattanam-movie-manju-warrier-soubin-shahir-mahesh-vettiyar