ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി; വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍ ഫീസ് വര്‍ധനവ് പത്തിരട്ടിയോളം!
Kerala
ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി; വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍ ഫീസ് വര്‍ധനവ് പത്തിരട്ടിയോളം!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th November 2025, 2:12 pm

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് വര്‍ധനവ് പ്രാബല്യത്തില്‍. ടാക്‌സി ഓട്ടോ ട്രൈവര്‍മാര്‍ക്കാണ് പുതിയ ഫീസ് വര്‍ധനവ് തിരിച്ചടിയാകുന്നത്. 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരുന്നു. പിന്നീട് വാഹനങ്ങള്‍ വില്‍ക്കുന്നവരും ഉടമകളും ഹൈക്കോടതിയില്‍ സമീപിക്കുകയും ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

ശേഷം 2025ല്‍ കോടതി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ ഇനിമുതല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനും പത്തിരട്ടിയോളം ഫീസ് നല്‍കേണ്ടിവരും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ പുറത്തിറക്കിയിരുന്നു. ഇനിമുതല്‍ പുതുക്കിയ ഫീസാണ് ഈടാക്കേണ്ടതെന്നാണ് നിര്‍ദേശം.

20 വര്‍ഷം പിന്നിട്ട ഓട്ടോറിക്ഷകള്‍ക്കും കാറുകള്‍ക്കും ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതിന് 600 രൂപ ഫീസില്‍ നിന്ന് 2000 രൂപയായി നല്‍കേണ്ടി വരും. 15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയുള്ള ഓട്ടോകള്‍ക്ക് 600 രൂപ ഫീസ് 1000 രൂപയായും ഉയര്‍ത്തി.

കൂടാതെ ഫിറ്റ്‌നസ് ഫീസ് നല്‍കുന്നതിലാണ് ഏറ്റവും കൂടുതല്‍ ഫീസ് വര്‍ധപ്പിച്ചിരിക്കുന്നത്. 20 വര്‍ഷം കഴിഞ്ഞ ഓട്ടോകള്‍ക്ക് 200 രൂപയായിരുന്ന ഫീസ് 7000 രൂപയിലേക്കാണ് വര്‍ധിപ്പിച്ചത്.

15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള ഓട്ടോകള്‍ക്കുള്ള 200 രൂപ ഫീസ് 3000 രൂപയാക്കി ഉയര്‍ത്തി. പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

Content Highlight: Vehicle fitness fee hike comes into effect