എഡിറ്റര്‍
എഡിറ്റര്‍
പച്ചക്കറി വില കുതിച്ചുയരുന്നു
എഡിറ്റര്‍
Wednesday 6th March 2013 2:35pm

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു.  രണ്ടാഴ്ച കൊണ്ട് ഇരട്ടിയിലേറെയാണു വര്‍ധന.

Ads By Google

തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ വിപണിയില്‍ പച്ചക്കറികള്‍ക്കു പലതിനും കനത്തവിലയായി. രണ്ടാഴ്ച മുന്‍പു കിലോയ്ക്കു 15 രൂപയായിരുന്ന ബീന്‍സിന് ഇപ്പോള്‍ 40 രൂപയാണ് വില.

തമിഴ്‌നാട്ടില്‍ വരള്‍ച്ചയും വിളനാശവും ഉണ്ടായതാണ് കേരളത്തില്‍ പച്ചക്കറിവിലയ്ക്കു തിരിച്ചടിയായത്. തമിഴ്‌നാട്ടില്‍ പ്രതിസന്ധിയായതോടെ മൊത്തവ്യാപാരികള്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്കു ചേക്കേറി. ആവശ്യക്കാരേറിയതോടെ അവരും വിലകൂട്ടി.

വെണ്ടയ്ക്ക കിലോയ്ക്ക് 25 രൂപയാണുവിപണി വില. വെള്ളരിക്കയുടെ വില 18 രൂപ.
തമിഴ്‌നാട്ടില്‍ നിന്നു കിലോയ്ക്ക് ഒന്നരരൂപ ചെലവില്‍ പച്ചക്കറി കൊണ്ടുവരാം. കര്‍ണാടകയില്‍ നിന്നാകുമ്പോള്‍ അതു നാലd രൂപയായി ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഈ മാസം കഴിയുന്നതോടെ കര്‍ണാടകയില്‍ പച്ചക്കറി സീസണ്‍ അവസാനിക്കുകയാണ്. പിന്നെ വില നല്‍കിയാലും പച്ചക്കറി ലഭിക്കില്ലെന്ന അവസ്ഥയാകും വരുന്നതെന്ന് വ്യപാരികള്‍ പറയുന്നു.

Advertisement