ആഹാരം കഴിക്കാൻ മടിയുള്ള കുട്ടികളെ ആകർഷിക്കത്തക്ക കളർഫുൾ വിഭവമാണ് മിക്സഡ് വെജിറ്റബിൾ ഇഡലി.
ചേരുവകൾ
1 കോളിഫ്ലവർ ( പൊടിയായി അരിഞ്ഞത്)-കാൽ കപ്പ്
2 ഉരുളക്കിഴങ്ങ്- രണ്ടെണ്ണം
3 കാരറ്റ്- ഒന്ന്
4 സവാള- ഒന്ന്
5 ബീൻസ്- അഞ്ചെണ്ണം
6 കാപ്സിക്കം- ഒന്ന്
7 ടൊമാറ്റോ സോസ്- ഒരു സ്പൂൺ
8 ഉപ്പ് – ആവശ്യത്തിന്
9 മുരിങ്ങയില- പൊടിയായി അരിഞ്ഞത്
തയാറാക്കുന്ന വിധം
അരിഞ്ഞ പച്ചക്കറികളും ടൊമാറ്റോ സോസും ഉപ്പും ചേർത്ത് അൽപ്പനേരം കുഴച്ച് വയ്ക്കുക.തയാറാക്കി വെച്ച ഇഡലി മാവ് എണ്ണപുരട്ടിയ ഇഡലി തട്ടിൽ കുറച്ചുവീതം ഒഴിക്കുക.ഒരു സ്പൂൺ പച്ചക്കറിക്കൂട്ട് അതിനുമീതെ വിതറി മാവൊഴിച്ച് തട്ട് നിറയ്ക്കുക.ഇഡ്ഡലി വേവുന്ന സമയത്തിനു ശേഷം ഇറക്കി വെയ്ക്കുക.കുട്ടികൾക്ക് ഇഷ്ടമുള്ള പച്ചക്കറികളും ഇലക്കറികളും ചെറുതായരിഞ്ഞ് ചേർക്കാവുന്നതാണ്.മെലിഞ്ഞ ശരീരപ്രകൃതിയുള്ള കുട്ടികൾക്ക് തൈരും ചേർത്ത് കൊടുത്താൽ ശരീര പുഷ്ടി ഉണ്ടാവും.