വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഉപയോഗിക്കാത്ത കെട്ടുക്കണക്കിന് പോസ്റ്ററുകള്‍ ആക്രിക്കടയില്‍
Kerala Election 2021
വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഉപയോഗിക്കാത്ത കെട്ടുക്കണക്കിന് പോസ്റ്ററുകള്‍ ആക്രിക്കടയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 6:50 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റിരിക്കുന്നത്.

നന്ദന്‍കോട് വൈ.എം.ആര്‍ ജംഗ്ഷനില്‍ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കെട്ടുകണക്കിന് കെട്ടികിടക്കുന്നത്.

നേരത്തെ മണ്ഡലത്തില്‍ യു.ഡി.എഫ് പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബി.ജെ.പിയ്ക്ക് വോട്ടുമറിക്കാനാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് ആരോപിച്ചിരുന്നു.

പ്രചരണരംഗത്ത് യു.ഡി.എഫ് സജീവമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പ്രശാന്തിന്റെ ആരോപണം തള്ളി കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സി.പി.ഐ.എം നിര്‍ത്തിയാല്‍ പ്രബല എന്നും പറയുമെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണെന്നും പ്രശാന്തിനെ പോലുള്ള ഒരാള്‍ അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു. പ്രശാന്തിനെ ജൂനിയര്‍ ആയിട്ടാണ് അറിഞ്ഞിരുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ചിത്രം കടപ്പാട്- ഏഷ്യാനെറ്റ് ന്യൂസ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Veena Nair Vattiyoorkkav UDF  VK Prasanth Kerala Election 2021