മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു കമ്മട്ടിപ്പാടം. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ രാജീവ് രവി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കമ്മട്ടിപ്പാടത്തില്‍ ഒരു ചെറിയ വേഷത്തില്‍ റാപ്പര്‍ വേടന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് വേടന്‍. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമൊന്നും ആ സമയത്ത് തനിക്കില്ലായിരുന്നുവെന്ന് വേടന്‍ പറയുന്നു.
‘കമ്മട്ടിപ്പാടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ സമയത്തൊന്നും എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അതിലെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നരെയും അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നവരെയുമെല്ലാം എനിക്കറിയാം. അങ്ങനെ ആ സിനിമയുടെ സെറ്റില്‍ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു,’ വേടന്‍ പറഞ്ഞു.
സിനിമ പഠിക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും ആ ആഗ്രഹം കൊണ്ടാണ് കമ്മട്ടിപ്പാടത്തിന്റെ സെറ്റില്‍ ചുറ്റിപറ്റി നിന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വേടന്‍.
‘ഞാന്‍ ഉള്ള സീന്‍ ഒരു ചെമ്മീന്‍ ഘട്ടില്‍ വെച്ചാണ് എടുത്തത്. ഒരുദിവസം രാജീവേട്ടന്‍ ‘ആ പയ്യനെ വിളിച്ച് അതങ്ങ് ചെയ്യിപ്പിക്ക്’ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സീന്‍ എടുക്കുന്നത്. ഗണപതിയുടെ കൂടെ ദുല്‍ഖറിനും വിനായകന്‍ ചേട്ടനും ഭക്ഷണം കൊണ്ടുകൊടുക്കുന്ന വേഷമാണ് എനിക്ക്. ആ ഒരു സീനിലെ ഉള്ളുവെങ്കിലും എനിക്ക് പേരുണ്ട്, ഷിബു. എനിക്കൊരു ഡയലോഗും ഉണ്ട്. കൂടെ ഉള്ളവരൊക്കെ എന്തോ ഒരു ഡയലോഗ് പറയുമ്പോള്‍ ഞാന്‍ ‘ആ’ എന്ന് പറയും. അതാണ് എന്റെ ഡയലോഗ്,’ വേടന്‍
അഭിനയിക്കാന്‍ അവസരങ്ങളെല്ലാം ഇപ്പോള്‍ ഒരുപാട് വരുന്നുണ്ടെന്നും എന്നാല്‍ തന്നെക്കൊണ്ട് എത്രമാത്രം അതിന് കഴിയുമെന്ന് അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ സിനിമയില്‍ അഭിനയിച്ചേക്കാം എന്ന സൂചനയും അദ്ദേഹം തരുന്നുണ്ട്.
Content Highlight: Vedan Talks About Kammatti Paadam Movie