കോഴിക്കോട്: റാപ്പര്‍ വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാടിനെ തള്ളി ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേട് അല്ലാതെ മറ്റൊന്നുമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കോഴിക്കോട്: റാപ്പര്‍ വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാടിനെ തള്ളി ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേട് അല്ലാതെ മറ്റൊന്നുമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വേടനെ മോശമായി ചിത്രീകരിക്കുന്നതിനോട് ഒട്ടും യോജിക്കാന്‍ സാധിക്കില്ലെന്നും എന്തുകൊണ്ട് വേടന്‍ നടത്തുന്ന പരിപാടികളില്‍ മാത്രം അനാവശ്യമായ പ്രശ്‌നം ഉണ്ടാകുന്നു എന്ന കാര്യം അന്വേഷിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വേടന്‍ നല്ല പാട്ടുകാരന്‍ ആണെന്നും ആവശ്യമില്ലാതെ അദ്ദേഹത്തെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
‘കേരളത്തിലെ മിക്ക കോണ്‍സേര്‍ട്ടുകളിലും 20000 25000 ആളുകള്‍ ഉണ്ടാവും. എന്തുകൊണ്ട് ആ ചെറുപ്പക്കാരന്‍ നടത്തുന്ന പരിപാടികളില്‍ മാത്രം പ്രശ്‌നമുണ്ടാവുന്നു. പയ്യന്‍ വളരെ ഭംഗിയായിട്ട് പാടുന്നുണ്ട്. ആവശ്യമില്ലാതെ അദ്ദേഹത്തെ പറ്റി മോശം പറയുന്നത് ഒട്ടും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേട് എന്നല്ലാതെ എന്താ പറയുക,’ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല കുറച്ച് ദിവസം മുമ്പ് അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂ എന്ന നിലപാട് ഭരണകൂടം മാറ്റണമെന്നാണ് വേടനെ അധിക്ഷേപിച്ചുകൊണ്ട് കെ.പി. ശശികല പറഞ്ഞത്. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു പരാമര്‍ശം.
റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലെന്നും കെ.പി. ശശികല പറയുകയുണ്ടായി.
റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നിലാണ് സമൂഹം അപമാനിക്കപ്പെടുന്നത്. അതുകൊണ്ട് സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം, കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂ എന്ന നിലപാട് ഭരണകൂടം മാറ്റണമെന്നാണ് കെ.പി. ശശികല പറഞ്ഞത്.
പട്ടികജാതി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഒരു പരിപാടി നടത്തുമ്പോള്‍ ആ വിഭാഗവുമായി ബന്ധപ്പെട്ട കാലാരൂപത്തെയല്ല അവിടെ അവതരിപ്പിക്കേണ്ടതെന്നും ശശികല ചോദിക്കുന്നുണ്ട്.പാലക്കാട് നടന്ന വേടന്റെ പരിപാടിയെ മുന്‍നിര്‍ത്തിയായിരുന്നു ശശികലയുടെ പരാമര്‍ശം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേടനെ ലക്ഷ്യമിട്ട് ആര്‍.എസ്.എസ് നേതാക്കള്‍ വിദ്വേഷവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്‌പോണ്‍സര്‍മാരുണ്ടെന്നും വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നും കേസരി മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധു പറഞ്ഞിരുന്നു.
Content Highlight: Vedan is a good singer; Thushar Vellappally says Hindu Aikya Vedi’s stance is pure stupidity