എഡിറ്റര്‍
എഡിറ്റര്‍
അനിവാര്യമായ മാറ്റങ്ങളില്ലാതെ പത്മാവതി റിലീസ് ചെയ്യരുതെന്ന് വസുന്ധര രാജെ
എഡിറ്റര്‍
Sunday 19th November 2017 1:42am

 

ജയ്പൂര്‍: അനിവാര്യമായ മാറ്റങ്ങള്‍ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് വസുന്ധര രാജെ കത്തയച്ചു.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് വസുന്ധരയുടെ പക്ഷം.


Also Read: ‘വായടക്ക്, നിങ്ങളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട’; കര്‍ണിസേനയുടെ ഭീഷണികളുടെ മുനയൊടിച്ച് പത്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


രജ്പുത് വിഭാഗത്തിലുള്ളവരെയും ചലച്ചിത്ര മേഖലയിലെ വിദഗ്ദ്ധരെയും ചരിത്രകാരന്‍മാരെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഇവര്‍ സിനിമ കണ്ടതിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ ചിത്രത്തിന് വരുത്തട്ടെയെന്നും സ്മൃതിക്ക് അയച്ച കത്തില്‍ പറയുന്നു. ഇത് ഒരു വിഭാഗത്തിന്റെയും വികാരങ്ങളെയും വ്രണപ്പെടുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പത്മാവതിയുടെ റിലീസിന് യാതൊരു തടസവുമുണ്ടാവില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസങ്ങള്‍ സൃഷ്ടിക്കില്ലെന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.

Advertisement