കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും ഐ.പി.എല്‍ കിരീടം തേടിയെത്തി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ എട്ടാം ചാമ്പ്യന്‍മാരായി കിരീടമുയര്‍ത്തുമ്പോള്‍ വിരാട് കോഹ്‌ലിയെന്ന അതികായന്റെ കാത്തിരിപ്പിന് കൂടിയാണ് വിരാമമായത്.
ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ ടീമുകളിലൊരാള്‍ കിരീടം നേടുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് തകര്‍ത്ത് ബെംഗളൂരു തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചു.
— Royal Challengers Bengaluru (@RCBTweets) June 3, 2025
ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സിന് ഇനിയും നേടാന്‍ സാധിക്കാതെ പോയ നേട്ടങ്ങളുമുണ്ട്. 18 വര്‍ഷക്കാലം ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ബെംഗളൂരുവിന് ഒരിക്കല്‍പ്പോലും ഫെയര്‍പ്ലേ അവാര്‍ഡ് നേടാന്‍ സാധിച്ചിട്ടില്ല.
ഫെയര്‍പ്ലേ അവാര്‍ഡ് നേടാന്‍ സാധിക്കാതെ പോയ നാല് ടീമുകളില്‍ ഒരാളാണ് ബെംഗളൂരു. ഇതിനൊപ്പം ക്യാച്ച് ഓഫ് ദി സീസണിലും ടീമിന് തങ്ങളുടെ പേരെഴുതിച്ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല.
സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് നേടാന്‍ സാധിക്കാതെ പോയ ടീമുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുണ്ട്. മൂന്ന് തവണ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഇക്കാലമത്രയും ഒരു വിക്കറ്റ് വേട്ടക്കാരന്‍ പിറവിയെടുത്തിട്ടില്ല.
അഞ്ച് തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒരിക്കല്‍പ്പോലും മോസ്റ്റ് വാല്യുബിള്‍ പ്ലെയറിനെ സമ്മാനിക്കാന്‍ സാധിച്ചില്ല എന്ന് അറിയുമ്പോള്‍ തെല്ല് അത്ഭുതം തോന്നുന്നുണ്ടോ? സംഗതി സത്യമാണ്. സൂപ്പര്‍ കിങ്‌സ് മാത്രമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കും ഈ പുരസ്‌കാരം ഇതുവരെ ഷെല്‍ഫിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
ഐ.പി.എല്‍ എം.വി.പി
പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്
2008 – ഷെയ്ന്‍ വാട്സണ്‍ – രാജസ്ഥാന്‍ റോയല്‍സ്
2009 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്സ്
2010 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സ്
ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരത്തിന് നല്‍കപ്പെടുന്ന പുരസ്‌കാരമാണിത്. ചെന്നൈ സൂപ്പര്‍ കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളില്‍ നിന്നാണ് ഇതുവരെ സിക്‌സറടി വീരന്‍മാര്‍ പിറവിയെടുത്തിട്ടില്ലാത്തത്.
ഓരോ സീസണിലും ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരം
2008 – സനത് ജയസൂര്യ – മുംബൈ ഇന്ത്യന്‍സ് (31)
2009 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്സ് (29)
ഒരു സീസണിലെ ഏറ്റവും മികച്ച ക്യാച്ചിന് നല്‍കുന്ന പുരസ്‌കാരമാണിത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്നും മാത്രമാണ് അത്തരമൊരു ‘വൗ ക്യാച്ച്’ ഇനിയും പിറവിയെടുക്കാത്തത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഈ പുരസ്‌കാരങ്ങള്‍ എല്ലാം തന്നെ നേടിയത് മുംബൈ ഇന്ത്യന്‍സ് മാത്രമാണ്.
(സീസണിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്, ഏറ്റവുമധികം ഫോറുകള്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഈയിടെ മാത്രമാണ് ടൂര്‍ണമെന്റ് നല്‍കി വരുന്നത് എന്നതിനാല്‍ ഇവ പരിഗണിക്കുന്നില്ല)
Content Highlight: IPL 2025: Various awards in IPL and the teams that won them