വാരിയന്‍കുന്നന്‍ താലിബാനെന്ന പരാമര്‍ശം; എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
Kerala News
വാരിയന്‍കുന്നന്‍ താലിബാനെന്ന പരാമര്‍ശം; എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th September 2021, 9:41 pm

തിരൂരാങ്ങാടി: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യത്തെ താലിബാന്‍ ആണെന്ന പ്രസ്താവനയിറക്കിയ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.

മലപ്പുറം എസ്.പി സുജിത്ത് ദാസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖിന്റെ പരാതിയിലാണ് നടപടി.

മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസമാണ് എ.പി അബ്ദുള്ളക്കുട്ടി വാരിയംകുന്നനെതിരെ വിവാദപരാമര്‍ശം നടത്തിയത്.

കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയിലായിരുന്നു ലോകത്തിലെ ആദ്യ താലിബാന്‍ നേതാവാണ് വാരിയന്‍കുന്നനെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞത്. വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.ഐ.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണ്. ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

‘മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു,’ എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Variankunnan referred to as the Taliban; Malappuram police SP Order for investigation against A.P Abdullakutty