അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീൻ. അൽഫോൺസിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഷറഫിന്റെ നല്ല നേരം തെളിഞ്ഞു.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീൻ. അൽഫോൺസിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഷറഫിന്റെ നല്ല നേരം തെളിഞ്ഞു.
പിന്നീട് നിരവധി സിനിമകളിൽ കോമഡി റോളുകളിൽ തിളങ്ങിയ ഷറഫുദ്ദീൻ അമൽ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ വില്ലൻ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. നായകവേഷങ്ങളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച ഷറഫുദ്ദീൻ്റെ അവസാനമിറങ്ങിയ ചിത്രം പടക്കളമാണ്. ഇപ്പോൾ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ് ഷറഫുദ്ദീൻ.

‘പ്രേമത്തിലെ ഗിരിരാജൻ കോഴി ഹിറ്റായത് ത്രില്ലടിപ്പിച്ചിരുന്നു. അന്ന് വൈറൽ ആകുന്ന പരിപാടി തന്നെ വല്ലപ്പോഴും മാത്രമേ ഉണ്ടാകൂ. അത് ഞാൻ ആസ്വദിച്ചു. റോൾ മോഡൽസ് എന്ന സിനിമയിലാണ് ഫഹദിനെയും വിനായകനെയും കാണുന്നത്. അവരൊക്കെ അഭിനയത്തോട് കാണിക്കുന്ന പാഷൻ എന്നെ അത്ഭുതപ്പെടുത്തി. അപ്പോഴും എനിക്ക് മറ്റ് വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോ എന്ന സംശയവും മനസിൽ പിണഞ്ഞു കിടക്കുന്നുണ്ട്,’ ഷറഫുദ്ദീൻ പറയുന്നു.
വരത്തൻ വിജയിച്ചതോടെ പുതിയത് പലതും ശ്രമിച്ച് നോക്കാനുള്ള ധൈര്യം വന്നുവെന്നും പൊതുവെ തനിക്ക് തന്നിലുള്ള വിശ്വാസം വളരെ കുറവാണെന്നും ഷറഫുദ്ദീൻ പറഞ്ഞു. തിരക്കഥ വായിക്കുമ്പോൾ തനിക്ക് മനസിലാകുന്ന കഥാപാത്രങ്ങളാണ് താൻ തെരഞ്ഞെടുക്കുന്നതെന്നും തൻ്റെ കഴിവ് കാണിക്കുന്നതിലുപരി ആ സിനിമ ആളുകളെ ഇംപ്രസ് ചെയ്യുമോ എന്നാണ് നോക്കുകയെന്നും ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.
പ്രേമത്തിന് ശേഷം വന്ന കഥാപാത്രങ്ങളിൽ തൻ്റെ ധൈര്യക്കുറവ് കൊണ്ട് വിട്ടുകളഞ്ഞ കുറച്ചധികം നല്ല റോളുകളുണ്ടെന്നും നല്ല ആക്ടറാണെന്ന് വിശ്വാസമില്ലാത്തത് ആയിരുന്നു പ്രശ്നമെന്നും ഷറഫുദ്ദീൻ പറഞ്ഞിരുന്നു.
Content Highlight: Varathan gave me courage to do variety characters says Sharafudheen