[] ഗ്യാങ്സ്റ്ററിനു ശേഷം സംവിധായകന്‍ ആഷിഖ് അബുവിന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചു. വലതു വശത്തെ കള്ളന്‍ എന്ന എന്നു പേരിട്ടിരിക്കുന്ന തന്റെ അടുത്ത സിനിമയില്‍ പൃത്വിരാജായിരിക്കും നായക വേഷത്തിലെത്തുകയെന്ന് ആഷിഖ് അബു പറഞ്ഞു.
രണ്ടു കള്ളന്മാരുടെ നടുവില്‍ കുരിശിലേറ്റപ്പെട്ട യേശു ക്രിസ്തുവിന്റെ വലതു വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നുവെന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് ആഷിഖ് വ്യക്തമാക്കുന്നു. ക്രിസ്തുവുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെന്നും ഇതൊരു ആക്ഷേപഹാസ്യ ചിത്രമായിരിക്കുമെന്നും ആഷിഖ് പറഞ്ഞു.
ചിത്രത്തില്‍ പൃത്വിരാജിനൊപ്പം അഭിനയിക്കുന്ന സഹനടനമാര്‍ക്കു വേണ്ടി പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നത്.
ഇടുക്കി ഗോള്‍ഡ് അധികം വൈകാതെ ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുമെന്നും ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷമാകും ചിത്രം പുറത്തു വരികയെന്നും ആഷിഖ് പറഞ്ഞു.
ഒപ്പനയില്ല
വാട്‌സാപ്പില്‍ തരംഗം തീര്‍ത്ത “മാഹീലെ പെണ്‍പിള്ളേരെ കണ്ടിക്ക” എന്ന ഗാനത്തെ അവലംബിച്ച് ചെയ്യാനിരുന്ന ചിത്രം “ഒപ്പന”യുമായി ആശിഖ് ഇപ്പോള്‍ മുന്നോട്ടു പോകുന്നില്ലെന്നാണ് സൂചന. മമ്മൂട്ടിയെ നായകനാക്കി ആഷിഖ് ചെയ്ത അവസാന ചിത്രമായ ഗ്യാങ്സ്റ്ററിന് പ്രേക്ഷകരില്‍ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചിരുന്നത്.
