പ്ര​ണ​യാ​ർ​ദ്രം വൈ​ശാ​ലി​മ​ല...
Travel Diary
പ്ര​ണ​യാ​ർ​ദ്രം വൈ​ശാ​ലി​മ​ല...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2019, 2:26 pm

ഇ​ന്ദ്ര​നീ​ലി​മ​യോ​ലും ഈ ​മി​ഴി പൊ​യ്ക​ക​ളി​ൽ…​ എന്ന ഗാ​നം മൂ​ളാ​ത്ത മ​ല​യാ​ളി​യു​ണ്ടോ… ​ഈ യു​ഗ്മ​ഗാ​നം ഉ​ണ​ര്‍ത്തി​യ പ്ര​ണ​യ​കാ​ഴ്ച​ക​ള്‍ വ​ര്‍ണ​നാ​തീ​ത​മാ​ണ്. വൈ​ശാ​ലി​യും ഋ​ഷ്യ​ശൃം​ഗ​നും അ​നു​രാ​ഗ​ത്തി​ന്‍റെ പു​തി​യ ത​രം​ഗ​ങ്ങ​ള്‍ തീ​ര്‍ത്ത വൈ​ശാ​ലി ഗു​ഹ​യി​ലേ​ക്ക് ഇ​ന്നും സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്. ഗു​ഹ​യു​ടെ ഇ​രു​ള​റ​യി​ല്‍നി​ന്നും ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ കാ​ഴ്ച ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് പു​തി​യ അ​നു​ഭ​വ​മാ​ണ് ന​ല്‍കു​ന്ന​ത്.​

അ​ണ​ക്കെ​ട്ട് നി​ര്‍മി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി പ​ണി​ത ഗു​ഹ​യാ​ണ് വൈ​ശാ​ലി ഗു​ഹ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. 1970 ക​ളി​ലാ​ണ് ഇ​തി​ന്‍റെ നി​ര്‍മാ​ണം. ഗു​ഹ​യ്ക്ക് 550 മീ​റ്റ​ര്‍ നീ​ള​മാ​ണു​ള്ള​ത്. ഗു​ഹ വി​സ്മൃ​തി​യി​ലാ​ണ്ട് കി​ട​ക്കു​മ്പോ​ള്‍ 1988ലാ​ണ് ഭ​ര​ത​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വൈ​ശാ​ലി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഋ​ഷ്യ​ശൃം​ഗ​ന്‍റെ പ​ര്‍ണ​ശാ​ല​യ്ക്ക​ടു​ത്തു​ള്ള ഗു​ഹ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു​ശേ​ഷം ‘വൈ​ശാ​ലി ഗു​ഹ’ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

കു​റ​വ​ന്‍ മ​ല​ക​ളി​ല്‍നി​ന്ന് അ​ര മ​ണി​ക്കൂ​ര്‍ ന​ട​ന്നാ​ല്‍ വൈ​ശാ​ലി ഗു​ഹ​യി​ലെ​ത്താം. ഒ​രി​ക്ക​ലും ക​ണ്ടാ​ല്‍ മ​തി​വ​രാ​ത്ത കാ​ഴ്ച​ക​ളു​ടെ വി​രു​ന്നാ​ണ് വൈ​ശാ​ലി ഗു​ഹ​യി​ല്‍ പ്ര​കൃ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന കാ​റ്റ് ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ല്‍ച്ചൂ​ടി​ല്‍പോ​ലും ഇ​വി​ടെ കു​ളി​ര​ണി​യി​ക്കു​ന്നു.

തൊ​ടു​പു​ഴ- ഇ​ടു​ക്കി റോ​ഡി​ൽ പൈ​നാ​വ് സി​വി​ൽ സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞാ​ൽ ഇ​ട​ത്തോ​ട്ട് (കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി) പോ​യാ​ൽ മ​നോ​ഹ​ര​മാ​യ പ​ച്ച പു​ൽ​മേ​ടു​ക​ൾ കൊ​ണ്ട് പൊ​തി​ഞ്ഞ വൈ​ശാ​ലി മ​ല​യി​ൽ എ​ത്തി​ച്ചേ​രാം.​ക​യ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലു​ള്ള ന​ല്ല റോ​ഡു​ക​ൾ മാ​റി പി​ന്നീ​ട് ക​രി​മ്പാ​റ​ക്കൂ​ട്ട​ങ്ങ​ളു​ടെ ഓ​ര​ത്തു​കൂ​ടി, പ​ച്ച​പു​ൽ​മേ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ള​ഞ്ഞു​പു​ള​ഞ്ഞ ഓ​ഫ് റോ​ഡ് പ്ര​തീ​തി ത​രു​ന്ന ഒ​രു യാ​ത്ര ത​ന്നെ​യാ​യി​രി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ദൂ​ര​ത്തു​ള്ള ഇ​ടു​ക്കി ജ​ലാ​ശ​യ കാ​ഴ്ച്ച​യും, മ​ഞ്ഞി​ൽ പൊ​തി​ഞ്ഞ താ​ഴ്വ​ര​ക​ളും, ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളും എ​ന്നി​ങ്ങ​നെ പോ​കു​ന്നു മു​ക​ളി​ൽ നി​ന്നു​ള്ള കാ​ഴ്ച്ച​ക​ൾ.
പ്ര​കൃ​തി​യു​ടെ ക​ണ്ടു തീ​ർ​ക്കാ​നാ​വാ​ത്ത വി​സ്മ​യ​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു​വെ​ച്ച വ​ശ്യ​മാ​യ സൗ​ന്ദ​ര്യം ന​മ്മു​ടെ ക​ണ്ണു​ക​ളെ കൊ​തി​പ്പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.