സൂര്യവംശി ഈസ് ബാക്ക്; കുഞ്ഞന്‍മാരോട് ഒറ്റയക്കത്തിന് പുറത്തായതിന്റെ സകല ദേഷ്യവും കടുവകളുടെ നെഞ്ചത്ത്
Sports News
സൂര്യവംശി ഈസ് ബാക്ക്; കുഞ്ഞന്‍മാരോട് ഒറ്റയക്കത്തിന് പുറത്തായതിന്റെ സകല ദേഷ്യവും കടുവകളുടെ നെഞ്ചത്ത്
ആദര്‍ശ് എം.കെ.
Saturday, 17th January 2026, 2:59 pm

ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ അതിവേഗ സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തില്‍ 30 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം ബാറ്റിങ് തുടരുന്നത്.

ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയും വണ്‍ ഡൗണായെത്തിയ വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദിയും പിന്നാലെയെത്തിയ വിഹാന്‍ മനോജ് മല്‍ഹോത്രയും നിരാശപ്പെടുത്തിയപ്പോള്‍ വൈഭവ് മറുവശത്ത് നിലയുറപ്പിച്ചു.

മാഹ്‌ത്രെ ആറ് റണ്‍സും വിഹാന്‍ ഏഴ് റണ്‍സും നേടിയപ്പോള്‍ ഗോള്‍ഡന്‍ ഡക്കായാണ് വേദാന്ത് ത്രിവേദി മടങ്ങിയത്.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് സൂര്യവംശി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ വെറും രണ്ട് റണ്‍സിന് പുറത്താകേണ്ടി വന്നതിന്റെ നിരാശയൊന്നാകെ കുട്ടിക്കടുവകളെ തല്ലി വൈഭവ് മറക്കുകയാണ്.

നിലവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. വൈഭവ് 48 പന്തില്‍ 62 റണ്‍സുമായും അഭിജ്ഞാന്‍ കുണ്ഡു 37 പന്തില്‍ 11 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിജ്ഞാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), ഹര്‍വേഷ് പന്‍ഗാലിയ, അംബരീഷ് ആര്‍.എസ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

റിഫാത്ത് ബായ്ഗ്, സവാദ് അബ്രാര്‍, അസീസുല്‍ ഹക്കീം തമീം (ക്യാപ്റ്റന്‍), കലാം സിദ്ദിഖി അലീന്‍, റിസാന്‍ ഹുസൈന്‍, ഫരീദ് ഹസന്‍ (വിക്കറ്റ് കീപ്പര്‍), സമിയുന്‍ ബാസിര്‍ റാതുല്‍, പര്‍വേസ് റഹ്‌മാന്‍ ജിബോണ്‍, അല്‍ ഫഹദ്, സാദ് ഇസ് ലാം റാസിന്‍, മുഹമ്മദ് ഇഖ്ബാല്‍ ഹസന്‍ എമോണ്‍.

 

Content Highlight: Vaibhav Suryavanshi scores half century against Bangladesh in U19 World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.