എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയും പാകിസ്ഥാന്‍ എയും തമ്മിലുള്ള മത്സരം ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് ഇന്ത്യ നേടിയത്.
അവസാനമായി ഇന്ത്യയ്ക്ക് നഷ്ടമായത് വൈഭവ് സൂര്യവംശിയെയാണ്. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നതിനിടയിലാണ് താരം പുറത്തായത്. 28 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സായിരുന്നു വൈഭവ് നേടിയത്. 160.71 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
നേരത്തെ യു.എ.ഇക്കെതിരെ വെറും 42 പന്തില്‍ നിന്ന് 15 കൂറ്റന്‍ സിക്സറുകളും 11 ഫോറും ഉള്‍പ്പെടെ 144 റണ്‍സ് വൈഭവ് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ പാകിസ്ഥാനെതിരെ അഞ്ച് റണ്‍സ് അകലെയാണ് താരത്തിന് അര്‍ധ സെഞ്ച്വറി നഷ്ടമായത്.
Brilliant shots from Vaibhav Suryavanshi — back-to-back boundaries, a four and a six!
-144 (42) vs UAE – 1st Match
-45 (28) vs Pakistan – 2nd Match
അതേസമയം സ്‌കോര്‍ 30ലെത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയെയാണ് പാകിസ്ഥാന്‍ ആദ്യം പുറത്താക്കിയത്. ഷാഹിദ് ആസിസിന്റെ പന്തിലാണ് പ്രിയാന്‍ഷ് കൂടാരം കയറിയത്. ശേഷം വൈഭവിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ 20 പന്തില്‍ 35 റണ്‍സ് നേടി നമന്‍ ദിറും പുറത്തായി. സാദ് മസൂദിനാണ് വിക്കറ്റ്.
Content Highlight: Vaibhav Suryavanshi Lose Half Century Against Pakistan A In Emerging Asia Cup