ഇന്ത്യ യൂത്ത് ടീമും സൗത്ത് ആഫ്രിക്കന്‍ യൂത്ത് ടീമും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ വെടിക്കെട്ടിനാണ് ആരാധകര്‍ സാക്ഷിയായത്.
ഇന്ത്യ യൂത്ത് ടീമും സൗത്ത് ആഫ്രിക്കന്‍ യൂത്ത് ടീമും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ വെടിക്കെട്ടിനാണ് ആരാധകര്‍ സാക്ഷിയായത്.
രണ്ട് സെഞ്ച്വറികളുടെ കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജുമാണ് ടീമിനായി സെഞ്ച്വറി ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനെത്തി വൈഭവും ആരോണും ചേര്‍ന്ന് 227 റണ്‍സാണ് ചേര്‍ത്തത്. ക്യാപ്റ്റന്‍ വൈഭവ് തിരികെ നടന്നതോടെയാണ് ഈ വെടിക്കെട്ടിന് ഒരു അന്ത്യമുണ്ടായത്. 74 പന്തില്‍ 127 റണ്‍സായിരുന്നു വണ്ടര്‍ കിഡിന്റെ സമ്പാദ്യം.
171. 62 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് വൈഭവ് മറ്റൊരു സെഞ്ച്വറി തന്റെ പേരില്‍ ചേര്‍ത്തത്. ഈ ഇന്നിങ്‌സില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് പത്ത് സിക്സും ഒമ്പത് ഫോറുമായിരുന്നു. 63 പന്തിലാണ് 14 കാരന്‍ മൂന്നക്കം കടന്നത്.
വൈഭവ് മടങ്ങിയിട്ടും ആരോണ്‍ ക്രീസില്‍ പിടിച്ചു നിന്നു. 50 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്താണ് താരം മടങ്ങിയത്. മലയാളി താരം 106 പന്തില്‍ 118 റണ്‍സാണ് എടുത്തത്. 16 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ആരോൺ ജോർജ്. Photo: Varun Giri/x.com
നിലവില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തിട്ടുണ്ട്. ഹെനില്‍ പട്ടേലും മലയാളി താരം മുഹമ്മദ് ഇനാനുമാണ് ക്രീസിലുള്ളത്. ഹെനില്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സും ഇനാന്‍ ഒരു റണ്‍സുമാണ് എടുത്തത്.
വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ഡു, ഹാര്‍വാന്‍ഷ് പങ്കാലിയ, ആര്‍.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍ എന്നിവരും വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. ഇതില്‍ 34 റണ്‍സെടുത്ത വേദാന്തും 21 റണ്‍സെടുത്ത കുണ്ഡുവുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
സൗത്ത് ആഫ്രിക്കയ്ക്കായി എന്‍ന്റാഡോ സോണി മൂന്ന് വിക്കറ്റുകള്‍ നേടി. ജേസണ്‍ റൗള്‍സ് രണ്ടും മൈക്കല്‍ ക്രൂയിസ്‌കാംപ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vaibhav Suryavanshi and Aaron George hit century against South Africa in 3rd youth ODI