അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ വിജയിച്ചിരുന്നു. മഴ കാരണം ഓവറുകളും റണ്‍സും വെട്ടിക്കുറച്ച മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഇതോടെ ടൂര്‍ണമെന്റില്‍ കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചു.
മത്സരത്തില്‍ പതിവ് പോലെ വൈഭവ് സൂര്യവംശി ബാറ്റ് കൊണ്ട് തിളങ്ങിയിരുന്നു. 23 പന്തില്‍ 40 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും രണ്ട് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. 173.91 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
ഇതോടെ ഒരു നേട്ടമുണ്ടാക്കാനും വൈഭവിന് സാധിച്ചു. യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ആറാമന്‍ എന്ന നേട്ടമാണ് 14കാരന്‍ കൈവരിച്ചത്. സര്‍ഫറാസ് ഖാനെ പിന്തള്ളിയാണ് താരത്തിന്റെ മുന്നേറ്റം.
യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
മത്സരത്തില്‍ കിവീസിനായി ബാറ്റ് കൊണ്ട് തിളങ്ങിയത് കല്ലം മൈക്കല്‍ സാംസണും സെല്‍വിന്‍ ജിം സഞ്ജയും മാത്രമാണ്. സാംസണ്‍ 48 പന്തില്‍ പുറത്താവാതെ 37 റണ്‍സെടുത്തപ്പോള്‍ സഞ്ജയ് 30 പന്തില്‍ 28 റണ്‍സാണ് സോക്കര്‍ ചെയ്തത്.
ആർ.എസ്. അംബരീഷ്. Photo: TNCA/x.com
ഇന്ത്യക്കായി ആര്‍.എസ്. അംബരീഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹെനില്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.
മലയാളി താരം മുഹമ്മദ് ഇനാന്‍, ഖിലാന്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vaibhav Suryavanshi became 6th Indian leading run scorer in U19 ODI surpassing Sarfaraz Khan