അണ്ടര്‍ 19 ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. യൂത്ത് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇത്തവണ കൗമാര താരം തന്റെ പേരില്‍ കുറിച്ചത്.
മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ അര്‍ധ സെഞ്ച്വറി നേടിയാണ് വൈഭവ് തിരികെ നടന്നത്. താരം 67 പന്തില്‍ 72 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. താരത്തിനൊപ്പം നിലവില്‍ ക്രീസിലുള്ള അഭിഗ്യാന്‍ കുണ്ഡുവും അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.
Photo: Deepak_ mahto_04/x.com
കുണ്ഡു 90 പന്തില്‍ 63 റണ്‍സ് നേടിയാണ് താരം ബാറ്റിങ് തുടര്‍ന്നത്. ഇവര്‍ക്ക് ഒപ്പം കനിഷ്‌ക് ചൗഹാന്‍ 26 പന്തില്‍ 28 റണ്‍സെടുത്ത ഭേദപ്പെട്ട പ്രകടനം നടത്തി.
നിലവില്‍ മത്സരം മഴ കാരണം തടസപ്പെട്ടിരിക്കുകയാണ്. 39 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിട്ടുണ്ട്. കുണ്ഡുവിനൊപ്പം ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത ആര്‍.എസ്. അംബരീഷാണ് ക്രീസിലുള്ളത്.
ബംഗ്ലാദേശിനായി അൽ ഫഹദ്, അസീസുൽ ഹക്കിം തമീം, ഇക്ബാൽ ഹസൻ ഇമോൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.
Content Highlight: Vaibhav Suryavamshi became third fastest Indian to complete 1000 runs in Youth ODI