2026 ഐ.പി.എല്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ബാറ്റിങ് തെരഞ്ഞെടുത്തു. കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ രാജസ്ഥാന് തുടക്കത്തിലെ പിഴച്ചു.
രണ്ട് ഓവര്‍ പിന്നിടുന്നതിനിടെ യശ്വസി ജെയ്സ്വാള്‍ (1), ധ്രുവ് ജുറെല്‍ (7) എന്നിവരെ റോയല്‍സിന് നഷ്ടമായി. മുഹമ്മദ് സിറാജ്, കഗിസോ റബാദ എന്നിവരാണ് രാജസ്ഥാനെ ഞെട്ടിച്ചത്.
എന്നാല്‍ വൈഭവ് സൂര്യവംശി കഴിഞ്ഞ മത്സരത്തിലെ തുടര്‍ച്ചയെന്ന പോലെ വെടിക്കെട്ട് പ്രകടനം നടത്തി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ബൗണ്ടറികള്‍ നേടി സൂര്യവംശി രാജസ്ഥാനെ കരകയറ്റി. ഈ സീസണില്‍ 700 റണ്‍സും കടന്നാനാണ് വൈഭവ് കുതിക്കുന്നത്. ഈ 700 റണ്‍സുകളില്‍ 500 റണ്‍സും പിറന്നത് പവര്‍പ്ലേയില്‍ ആണെന്നതും ശ്രദ്ധേയമാണ്.
First player in the world to score 500 powerplay runs in a T20 tournament 🤯💗 pic.twitter.com/kKB4yMM7Vv
— Rajasthan Royals (@rajasthanroyals) May 29, 2026
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവുമധികം പവര്‍ പ്ലേ റണ്‍സ് നേടുന്ന താരമായും വൈഭവ് മാറി. 2016 സീസണില്‍ 467 റണ്‍സ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡേവിഡ് വാര്‍ണറിനെ മറികടന്നാണ് വൈഭവ് ഒന്നാമനായത്.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്, ടീം, വര്‍ഷം
വൈഭവ് സൂര്യവംശി-521-രാജസ്ഥാന്‍ റോയല്‍സ്-2026
ഡേവിഡ് വാര്‍ണര്‍-467-സണ്‍റൈസേഴ്സ് ഹൈദരാബാദ്-2016
ട്രാവിഡ് ഹെഡ്-402-സണ്‍റൈസേഴ്സ് ഹൈദരാബാദ്-2024
സായ് സുദര്‍ശന്‍-402-ഗുജറാത്ത് ടൈറ്റന്‍സ്-2025
ആദം ഗില്‍ക്രിസ്റ്റ്-382-ഡെക്കാന്‍ ചാര്‍ജേഴ്‌സ്-2009
ജോസ് ബട്‌ലര്‍-374-രാജസ്ഥാന്‍ റോയല്‍സ്-2022
വിരാട് കോഹ്ലി-373-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-2024
എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും വൈഭവ് മിന്നും പ്രകടനമാണ് നടത്തിയത്. 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. മത്സരത്തിലെ പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.
ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ് ഗില്ലും സംഘവും രാജസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് രാജസ്ഥാന്‍ വരുന്നത്.
ഈ മത്സരത്തിലെ വിജയികള്‍ മെയ് 31ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം.
Content Highlight: Vaibhav Suryavamshi create huge record in power play ipl 2026
