ഐ.പി.എല്‍ 2026ലെ കലാശപ്പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീടത്തിനായി കളത്തിലിറങ്ങുന്നത്.
ഐ.പി.എല്‍ 2026ലെ കലാശപ്പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീടത്തിനായി കളത്തിലിറങ്ങുന്നത്.
അഹമ്മദാബാദിലെ ഗുജറാത്ത് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. സ്വന്തം തട്ടകത്തില്‍ ഫൈനലിന് ഇറങ്ങുമ്പോള്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനാണ് കുറച്ച് മുന്‍ തൂക്കം. എന്നാലും മറുവശത്ത് ആര്‍.സി.ബിയും ശക്തരാണ്.
The eyes say it all 👀
The hunger, the focus, and the desire to lift that trophy 🏆#TATAIPL | #Final | #TheFinalLeap | #RCBvGT | @RCBTweets | @gujarat_titans pic.twitter.com/5S6EAqSbcH
— IndianPremierLeague (@IPL) May 31, 2026
ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ മുട്ടുകുത്തിച്ചാണ് ബെംഗളൂരു ഫൈനലിലേക്ക് ചേക്കേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെതിരെ തകര്‍പ്പന്‍ വിജയവുമായിട്ടാണ് ഗുജറാത്ത് ഫൈനല്‍ ടിക്കറ്റ് എടുത്തത്. നിര്‍ണായകമായ രണ്ടാ ക്വാളിഫയറില്‍ ഗുജറാത്തിന് വേണ്ടി വമ്പന്‍ പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഗില്ലായിരുന്നു. 53 പന്തില്‍ 104 റണ്‍സായിരുന്നു താരം നേടിയത്. 32 പന്തില്‍ 58 റണ്‍സ് നേടി സായി സുദര്‍ശനും മികച്ച പ്രകടനം നടത്തി.

സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും
ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനം നടത്തുമ്പോളും ഒരു തകര്‍പ്പന്‍ റെക്കോഡില്‍ വമ്പന്‍ മത്സരമാണ് ക്യാപ്റ്റന്‍ ഗില്ലും സായ് സുദര്‍ശനും തമ്മില്‍ അണിയറയില്‍ നടക്കുന്നത്. ഐ.പി.എല്‍ 2026ലെ റണ്‍വേട്ടക്കാരുടെ പട്ടികയിലാണ് ഇരുവരുടേയും തേരോട്ടം.
നിലവില്‍ ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്കാണെങ്കിലും ഫൈനലില്‍ താത്തിന്റെ റണ്‍സ് മറികടക്കാന്‍ സായിക്കും ഗില്ലിനും സാധിച്ചേക്കും. എന്നാല്‍ വൈഭവിനെ വെട്ടുമെന്ന പ്രതീക്ഷയില്‍ മുന്നേറുമ്പോഴും ഗില്ലും സായിയും ഓറഞ്ച് ക്യാപ്പിനുള്ള കടത്ത പോരാട്ടത്തിലാണ്. പക്ഷെ പടയോട്ടത്തില്‍ സായിയും ഗില്ലും പരാജയപ്പെട്ടാല്‍ വെടിക്കെട്ട് റെക്കോഡാണ് 15കാരനായ വൈഭവ് സ്വന്തമാക്കുക എന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന കാര്യം കൂടിയാണ്.

വൈഭവ് സൂര്യവംശി- Photo: johns/x.com
15 മത്സരങ്ങളില്‍ നിന്ന് 48.13 ആവറേജില്‍ 722 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. മൂന്നാമനായ സായി 16 മത്സരങ്ങളില്‍ നിന്ന് 47.33 ആവറേജില്‍ 710 റണ്‍സും നേടിയിട്ടുണ്ട്. വൈഭവ് 16 മത്സരത്തില്‍ നിന്ന് 48.50 ആവറേജില്‍ 776 റണ്‍സാണ് അടിച്ചെടുത്തത്.
Content Highlight: Vaibhav Sooryavanshi, Sai Sudharsan, And Shubhman Gill In Orange Cap Race In IPL 2026