കുട്ടി സ്റ്റോറിക്ക് ശേഷം വാതി പാട്ടുമായി വിജയും അനിരുദ്ധും; മാസ്റ്റര്‍ രണ്ടാം ഗാനം പുറത്തുവിട്ടു
song video
കുട്ടി സ്റ്റോറിക്ക് ശേഷം വാതി പാട്ടുമായി വിജയും അനിരുദ്ധും; മാസ്റ്റര്‍ രണ്ടാം ഗാനം പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th March 2020, 5:08 pm

ചെന്നൈ: കുട്ടി സ്റ്റോറിക്ക് ശേഷം വിജയ് ചിത്രം മാസ്റ്ററിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. വാതി പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒരു ഡപ്പാം കുത്ത് ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

ഗാനബാലചന്ദര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

DoolNews Video