ഡ്രംഗണ്‍ റാസ്പുടിന് പിന്നാലെ ഡ്രംഗണ്‍ വാത്തി കമിങ്ങിന് ചുവടുവെച്ച് സനൂപ്
Malayalam Cinema
ഡ്രംഗണ്‍ റാസ്പുടിന് പിന്നാലെ ഡ്രംഗണ്‍ വാത്തി കമിങ്ങിന് ചുവടുവെച്ച് സനൂപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th April 2021, 12:16 pm

സമൂഹമാധ്യമങ്ങളില്‍ വൈറലായ റാസ്പുടിന്‍ ഡാന്‍സിനെ ഡ്രംഗണ്‍ വേര്‍ഷനിലൂടെ അവതരിപ്പിച്ച് കയ്യടി നേടിയ താരമായിരുന്നു തൃശൂര്‍ സ്വദേശിയായ സനൂപ് കുമാര്‍.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും കളിച്ച ചുവടുകള്‍ അനുകരിച്ച്, എന്നാല്‍ ഒരു കുടിയന്‍ കളിക്കുന്ന രീതിയിലുള്ള സനൂപിന്റെ നൃത്തച്ചുവടുകള്‍ നിമിഷ നേരത്തിനുള്ളിലാണ് വൈറലായത്.

ഡ്രംഗണ്‍ റാസ്പുടിന്‍ വേര്‍ഷന് ലഭിച്ച പിന്തുണയ്ക്ക് പിന്നാലെ പുതിയൊരു നൃത്തച്ചുവടുമായി എത്തിയിരിക്കുകയാണ് സനൂപ്. വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയിലെ വാത്തി കമിങ് എന്ന പാട്ടിനാണ് ഇത്തവണ സനൂപ് നൃത്തം ചെയ്യുന്നത്.

വാത്തി കമിങ്ങിന്റേയും ഡ്രംഗണ്‍ വേര്‍ഷനാണ് സനൂപ് അവതരിപ്പിച്ചത്. റാസ്പുടിന്‍ ഡാന്‍സിന് ധരിച്ചിരുന്ന വേഷത്തിന് സമാനമായി ഷര്‍ട്ടും ലുങ്കിയും ബര്‍മുഡയും ധരിച്ചെത്തിയാണ് സനൂപിന്റെ കിടിലന്‍ നൃത്തച്ചുടവുകള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണക്കക്കിന് ആളുകളാണ് സനൂപിന്റെ ഡാന്‍സ് വീഡിയോ കണ്ടിരിക്കുന്നത്.

നേരത്തെയും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്തിട്ടുണ്ടെങ്കിലും വൈറലാകുന്നത് റാസ്പുടിന്‍ ഡാന്‍സോടെയാണെന്ന് സനൂപ് പറഞ്ഞിരുന്നു.

വീഡിയോകള്‍ ചെയ്യാറുണ്ട്. വീഡിയോസിന്റെ കുടിയന്‍ വേര്‍ഷന്‍ എന്ന രീതിയിലാണ് വീഡിയോകള്‍ ചെയ്യുന്നത്. ഇതും അതുപോലെ ചെയ്തു നോക്കിയതാണ്. പക്ഷേ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്നോ വൈറലാകുമെന്നോ കരുതിയില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഡാന്‍സില്‍ സജീവമാണ്. നാട്ടില്‍ തന്നെ ഒരു ടീമുണ്ട്, ചെറിയ പ്രോഗ്രാമുകള്‍ക്കൊക്കെ പോകും, സനൂപ് പറയുന്നു.

തൃശൂര്‍ താവൂസ് തിയേറ്ററിലെ ജീവനക്കാരന്‍ കൂടിയാണ് സനൂപ് കുമാര്‍. സനൂപിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഐഡികളിലെ പേര് ബി ബോയ് സാന്‍ എന്നാണ്.

കുടിച്ചിട്ടാണോ ഇത്രയും ഭംഗിയായി കുടിയന്റെ റാസ്പുടിന്‍ വേര്‍ഷന്‍ ചെയ്തത് എന്ന് ചോദിക്കുന്നവരോട്, താന്‍ കുടിച്ചിട്ടൊന്നുമില്ലെന്നും അത് വെറും അഭിനയമാണെന്നുമാണ് സനൂപിന് പറയാനുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vaathi Comig Druken Version