ഇപ്പോള്‍ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് അദ്ദേഹം മലയാളസിനിമയില്‍ നില്‍ക്കുന്നത്; കൈലാഷിന് പിന്തുണയുമായി വി.എ ശ്രീകുമാര്‍ മേനോന്‍
Malayalam Cinema
ഇപ്പോള്‍ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് അദ്ദേഹം മലയാളസിനിമയില്‍ നില്‍ക്കുന്നത്; കൈലാഷിന് പിന്തുണയുമായി വി.എ ശ്രീകുമാര്‍ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th April 2021, 10:44 pm

കൊച്ചി: നടന്‍ കൈലാഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ നടന് പിന്തുണയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അഭിനയിക്കുന്ന വേഷത്തിന്റെ പേരില്‍ നേരിടുന്ന സൈബര്‍ ആക്രമണം നടത്തുന്നത് പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തില്‍ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ തുടരുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

തന്റെ ചിത്രമായ ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി താന്‍ തിരിച്ചറിഞ്ഞതാണെന്നും നടനെന്നതിനൊപ്പം സ്‌നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് കൈലാഷ് എന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഇപ്പോള്‍ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയില്‍ മലയാളസിനിമയില്‍ നില്‍ക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാന്‍. കൈലാഷിന് ഐക്യദാര്‍ഢ്യമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കൈലാഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞത്.

വി.എ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

പ്രിയപ്പെട്ട കൈലാഷ്, അഭിനയിക്കുന്ന വേഷത്തിന്റെ പേരില്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തില്‍ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ തുടരുന്നത്. ട്രോള്‍ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.

ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാന്‍ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്‌നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം. ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം.

ഇപ്പോള്‍ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയില്‍ മലയാളസിനിമയില്‍ നില്‍ക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാന്‍. കൈലാഷിന് ഐക്യദാര്‍ഢ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: VA Shrikumar Menon with support for Actor Kailash