ബലാല്‍സംഗം ലൈംഗികതയല്ല; പ്രതികള്‍ ആണ്‍കോയ്മ ബോധവും സദാചാരവും
Daily News
ബലാല്‍സംഗം ലൈംഗികതയല്ല; പ്രതികള്‍ ആണ്‍കോയ്മ ബോധവും സദാചാരവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2016, 8:23 am

ഒരു സ്ത്രീക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ അവളുടെ കാലുകള്‍ക്കിടയിലൂടെ ബലമായി പ്രവേശിച്ച്  അവളുടെ യോനിയുടെ ആഴം അളക്കലാണെന്നും ഒരു പുരുഷന് കൊടുക്കാവുന്ന “മാതൃകാപരമായ” ശിക്ഷയായ്  പിതൃകേന്ദ്രീകൃത സമൂഹം കണക്കാക്കുന്നത് അവനെ ചാട്ടയ്ക്കടിക്കലോ തൂക്കിലെറ്റലോ ലിംഗം ചേദിക്കലോ അല്ല മറിച്ചു അവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ ശരീരത്തിന്റെ വിലക്കപ്പെട്ട അതിരുകള്‍ ഭേദിച്ച്  കടന്നു കയറുന്നതാണ് എന്നും ഒട്ടനവധി സംഭവങ്ങള്‍ തെളിയിക്കുന്നു.


vum

quote-mark

ഷര്‍ട്ടിനുള്ളിലൂടെ മാറിന്റെ മുഴപ്പ് ദൃശ്യമാകുന്നത്  കൊണ്ടോ ലെഗ്ഗിന്‍സിട്ട കാലുകളുടെ വടിവ് കണ്ടത് കൊണ്ടോ അലസമായി പാറി കിടക്കുന്ന മുടി കണ്ടത് കൊണ്ടോ കാമം  ഇരച്ചു കയറി മാത്രമല്ല  പല ബലാത്സംഗങ്ങളും ഉണ്ടാകുന്നത്. അതായത് ലൈംഗിക താല്പര്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല ബലാത്സംഗങ്ങള്‍ക്ക് പുറകിലുള്ളത്.

vu-ameera| ഒപ്പീനിയന്‍: വി.യു അമീറ |


മുഖ്താരാന്‍ ബീവി അഥവാ മുഖ്താര്‍ മയി, പാകിസ്ഥാനിലെ മീര്‍വാല ഗ്രാമത്തിലെ ഒരു സാധാരണ സ്ത്രീ, 2005ല്‍ ഗ്ലാമര്‍ മാഗസിന്റെ “വുമന്‍ ഓഫ് ദി ഇയര്‍” ആയി മാറിയത്  ഉയര്‍ന്ന ജാതിക്കാര്‍ ഒരു താഴ്ന്ന ജാതിക്കാരിക്ക് നല്‍കിയ ശിക്ഷയുടെ ബാക്കി പത്രമായാണ്.

ഇളയ സഹോദരന്‍ ചെയ്തുവെന്ന് പറയപ്പെട്ട അപരാധത്തിന്റെ പേരില് നാട്ടുക്കൂട്ടം മുഖ്താര്‍ ബീവിയെന്ന സാധു സ്ത്രീക്ക് വിധിച്ചത്  കൂട്ട ബലാത്സംഗം ആണ്. എന്നാല്‍ സഹോദരനുമേല്‍ ആരോപിക്കപ്പെട്ടത് പിന്നീട് കളവാണെന്നും തെളിഞ്ഞു. പിതാവിന്റെയും അമ്മാവന്റെയും മുന്നില്‍ വെച്ചാണ് മുഖ്താര്‍ ബീവി പിച്ചിചീന്തിയെറിയപ്പെട്ടത്.

ബലാത്സംഗത്തെ തുടര്‍ന്ന് അവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുമെന്നു കണക്കു കൂട്ടിയവര്‍ക്ക്  തെറ്റി. കുറ്റവാളികളുടെ തെറ്റുകളെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനായി അവര്‍ ഉയിര്‍ത്തെഴുന്നേറ്റു വര്‍ദ്ധിത വീര്യത്തോടെ..


അരുണ ഷോണ്‍ബാഗ്… മുംബൈ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍  ഹോസ്പിറ്റലില്‍ ജൂനിയര്‍ നഴ്‌സായി ജോലി ചെയ്തു വരവെ, സോഹന്‍ലാല്‍ വാല്മീകി എന്ന അറ്റെന്‍ഡറാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്  42 വര്‍ഷം ജീവച്ഛവമായി ആശുപത്രി കിടക്കയില്‍ കഴിച്ചു കൂട്ടിയതിനു ശേഷം മരണത്തിനു കീഴടങ്ങി.


aruna-shanbhag

അരുണ ഷോണ്‍ബാഗ്… മുംബൈ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍  ഹോസ്പിറ്റലില്‍ ജൂനിയര്‍ നഴ്‌സായി ജോലി ചെയ്തു വരവെ, സോഹന്‍ലാല്‍ വാല്മീകി എന്ന അറ്റെന്‍ഡറാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്  42 വര്‍ഷം ജീവച്ഛവമായി ആശുപത്രി കിടക്കയില്‍ കഴിച്ചു കൂട്ടിയതിനു ശേഷം മരണത്തിനു കീഴടങ്ങി.

പിങ്കി വീരാനി എഴുതിയ അരുണയുടെ കഥയില്‍ വിവരിച്ച പ്രകാരം അരുണയുടെ വിധി മാറ്റിയെഴുതിയത് കീഴ്ജീവനക്കാരന്റെ ജോലിയിലുള്ള അശ്രദ്ധ ചൂണ്ടിക്കാണിച്ചു എന്ന “തെറ്റാ”യിരുന്നു. ആ തെറ്റിന് അവള്‍ക്കു നല്‍കാവുന്ന ഏറ്റവും “വലിയ ശിക്ഷ” തന്നെ കുറ്റവാളി അവള്‍ക്കായി ഒരുക്കി.. ക്രൂരമായ ബലാത്സംഗം. നായയുടെ തുടല്‍ കഴുത്തിലിട്ടു മുറുക്കി പ്രകൃതി വിരുദ്ധ പീഡനം.


സോണിയുടെ ജനനേന്ദ്രിയത്തില്‍ കല്ലുകള്‍ കുത്തി കേറ്റിയും അവര്‍ ആഘോഷിച്ചു.(നിര്‍ഭയയുടെയും ജിഷയുടെയും യോനികളില്‍ കമ്പിയും വടിയും കുത്തി കേറ്റിയത് കേട്ട് നടുങ്ങി പോയ നമ്മള്‍ ആലോചിക്കണം ആ “മൃഗമനുഷ്യര്‍”ക്കും മുന്‍പേ ഈ പ്രാകൃത മുറകളിലൊക്കെ ഗവേഷണം നടത്തിയവരില്‍  നമ്മുടെ നിയമപാലകരുംപെടുമെന്ന്.)


soni-sori

സോണി സോറി… ഛത്തീസ്ഗഢിലെ ഒരു ഗ്രാമത്തിലെ ആദിവാസി സ്‌കൂള്‍ ടീച്ചര്‍…മാവോവാദികളുടെ  സന്ദേശ വാഹക എന്നാരോപിക്കപെട്ടു കസ്റ്റഡിയിലെടുക്കപെട്ട സോണിയെ ലൈംഗികാക്രമത്തിനു ഇരയാക്കിയത് സ്‌റ്റേറ്റ് പോലീസ്  തന്നെ. സോണിയുടെ ജനനേന്ദ്രിയത്തില്‍ കല്ലുകള്‍ കുത്തി കേറ്റിയും അവര്‍ ആഘോഷിച്ചു.(നിര്‍ഭയയുടെയും ജിഷയുടെയും യോനികളില്‍ കമ്പിയും വടിയും കുത്തി കേറ്റിയത് കേട്ട് നടുങ്ങി പോയ നമ്മള്‍ ആലോചിക്കണം ആ “മൃഗമനുഷ്യര്‍”ക്കും മുന്‍പേ ഈ പ്രാകൃത മുറകളിലൊക്കെ ഗവേഷണം നടത്തിയവരില്‍  നമ്മുടെ നിയമപാലകരുംപെടുമെന്ന്.)

phoolan-devi

ഫൂലന്‍ ദേവി … ചമ്പല്‍ കൊള്ളക്കാരി…ബെഹ്മായി കൂട്ടക്കൊല ഉള്‍പ്പെടെ 48 കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും പതിനൊന്നു വര്‍ഷത്തിനു ശേഷം മുലായം സിംഗിന്റെ ഭരണ കാലത്ത് മോചിപ്പിക്കപ്പെട്ട്  സമാജ് വാദി പാര്‍ടിയുടെ ടിക്കറ്റില്‍ രണ്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും  2001ല്‍  വെടിയേറ്റ് മരിക്കുകയും ചെയ്ത ഫൂലന്‍ ദേവിയുടെ ജീവിതത്തിലുമുണ്ട് ബലാത്സംഗം എന്ന ശിക്ഷക്കു വിധിക്കപ്പെട്ടത്തിന്റെ രക്തം പുരണ്ട ഓര്‍മ്മകള്‍. ബോധം മറയുന്നത് വരെ ഉയര്‍ന്ന ജാതിക്കാരാല്‍ ലൈംഗിക പീഡനത്തിനിരയായ അനുഭവങ്ങള്‍ ഫൂലന്‍ പങ്കു വെച്ചിട്ടുണ്ട്.

ഭന്‍വാരി ദേവി… രാജസ്ഥാനിലെ ഭാട്ടെരിയില്‍ നിന്നുള്ള ദളിത്  സാമൂഹിക  പ്രവര്‍ത്തക. 1992 ല്‍ ഗ്രാമത്തില്‍ നടന്ന  ബാല വിവാഹം തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഉയര്‍ന്ന ജാതിക്കാരായ അഞ്ചു പുരുഷന്മാരാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. പ്രിയദര്‍ശിനി മാട്ടൂ എന്ന ഇരുപത്തഞ്ചുകാരി നിയമ വിദ്ധ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി ദാരുണമായി കൊല്ലാന്‍ കാരണം പ്രേമാഭ്യര്‍ത്ഥന തള്ളികളഞ്ഞതിലും  പോലീസില്‍ പരാതിപ്പെട്ടതിലുമുള്ള പകയായിരുന്നു.

ഒറിസ്സയില്‍ കോളിളക്കം സൃഷ്ടിച്ച, അന്നത്തെ മുഖ്യമന്ത്രി ജെ.ബി.പട്‌നായിക്കിന്റെ സ്ഥാനചലനത്തിന് വഴി വെച്ച അഞ്ജന മിശ്ര റേപ് കേസിലും പ്രതികാരവും തുടര്‍ ഗൂഡാലോചനയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖണ്ടമാല്‍ കന്യാസ്ത്രീ റേപ് കേസും ഇത്തരം പ്രതികാര ബലാത്സംഗങ്ങളില്‍ പെടുത്താവുന്നതാണ്.

അടുത്ത പേജില്‍ തുടരുന്നു


2014 ജൂലായ് മാസത്തില്‍ ഝാര്‍ഖണ്ഡില്‍, ഒരു യുവാവ് ഒരു വിവാഹിതയെ ലൈംഗികമായി കയ്യേറ്റം ചെയ്തു. അതിനു ശിക്ഷയായി ഗ്രാമ മുഖ്യന്‍ കണ്ടെത്തിയ വിധി ഞെട്ടിക്കുന്നതായിരുന്നു. ആക്രമിക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന് ബലാത്സംഗം ചെയ്യുന്നതിനായി അപരാധിയുടെ പതിന്നാലുകാരി സഹോദരിയെ വിട്ടു കൊടുക്കുക.


khap-panchayth

2014 ജൂലായ് മാസത്തില്‍ ഝാര്‍ഖണ്ഡില്‍, ഒരു യുവാവ് ഒരു വിവാഹിതയെ ലൈംഗികമായി കയ്യേറ്റം ചെയ്തു. അതിനു ശിക്ഷയായി ഗ്രാമ മുഖ്യന്‍ കണ്ടെത്തിയ വിധി ഞെട്ടിക്കുന്നതായിരുന്നു. ആക്രമിക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന് ബലാത്സംഗം ചെയ്യുന്നതിനായി അപരാധിയുടെ പതിന്നാലുകാരി സഹോദരിയെ വിട്ടു കൊടുക്കുക.

ഗ്രാമീണര്‍ എല്ലാവരും നോക്കി നില്‍ക്കെയാണ് അയാള്‍ ആ പെണ്‍കുട്ടിയെ  തൊട്ടടുത്തുള്ള  പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി ശാരീരികമായി പീഡിപ്പിച്ചത്. അതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വെസ്റ്റ് ബംഗാളിലെ ഭിര്‍ബൂം ഗ്രാമത്തില്‍ ഇരുപതുകാരി യുവതി കൂട്ട ബലാത്സംഗത്തിന് വിധിക്കപ്പെട്ടത്. വേറൊരു ജാതിയില്‍ പെട്ട ഒരാളുമായി പ്രണയത്തില്‍ ആയതായിരുന്നു “കുറ്റം”.

അതിനും ഒരു വര്‍ഷം മുമ്പാണ് സഹോദരന്റെ അസന്മാര്‍ഗിക പ്രവര്‍ത്തനത്തിനു ശിക്ഷയായി വേറെയൊരു പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനു വിധിച്ചത്. 2015ല്‍  ഉത്തരപ്രദേശിലെ ഭാഗ്പത് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജാട്ട് നേതാക്കന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഖാപ് പഞ്ചായത്ത് രണ്ടു ദളിത് സഹോദരിമാരെ കൂട്ട ബലാത്സംഗം ചെയ്യാനും നഗ്‌നരാക്കി നടത്തിക്കാനും ഉത്തരവിട്ടതായി വാര്‍ത്ത വന്നിരുന്നു.ഉയര്‍ന്ന സമുദായക്കാരായ തങ്ങളുടെ കൂട്ടത്തിലെ ഒരു വിവാഹിതയുമായി അവരുടെ സഹോദരന്‍  ഒളിച്ചോടി പോയി എന്ന് ആരോപിച്ചായിരുന്നു ശിക്ഷ. (ആ വാര്ത്ത പിന്നീട് ജാട്ട് നേതാക്കള്‍ നിഷേധിച്ചെങ്കിലും)


ടി ഷര്‍ട്ടിനുള്ളിലൂടെ മാറിന്റെ മുഴപ്പ് ദൃശ്യമാകുന്നത്  കൊണ്ടോ ലെഗ്ഗിന്‍സിട്ട കാലുകളുടെ വടിവ് കണ്ടത് കൊണ്ടോ അലസമായി പാറി കിടക്കുന്ന മുടി കണ്ടത് കൊണ്ടോ കാമം  ഇരച്ചു കയറി മാത്രമല്ല  പല ബലാത്സംഗങ്ങളും ഉണ്ടാകുന്നത്. അതായത് ലൈംഗിക താല്പര്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല ബലാത്സംഗങ്ങള്‍ക്ക് പുറകിലുള്ളത്.


dis-honour-killing

മേല്‍  പറഞ്ഞ സംഭവങ്ങളില്‍ തെളിഞ്ഞു  വരുന്നുണ്ട് ഒരു സ്ത്രീക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ അവളുടെ കാലുകള്‍ക്കിടയിലൂടെ ബലമായി പ്രവേശിച്ച്  അവളുടെ യോനിയുടെ ആഴം അളക്കലാണെന്നും ഒരു പുരുഷന് കൊടുക്കാവുന്ന “മാതൃകാപരമായ” ശിക്ഷയായ്  പിതൃകേന്ദ്രീകൃത സമൂഹം കണക്കാക്കുന്നത് അവനെ ചാട്ടയ്ക്കടിക്കലോ തൂക്കിലെറ്റലോ ലിംഗം ചേദിക്കലോ അല്ല മറിച്ചു അവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ ശരീരത്തിന്റെ വിലക്കപ്പെട്ട അതിരുകള്‍ ഭേദിച്ച്  കടന്നു കയറുന്നതാണ് എന്നും ഒട്ടനവധി സംഭവങ്ങള്‍ തെളിയിക്കുന്നു.

അത് കൊണ്ടാണല്ലോ കൗരവ സഭയില്‍ ദ്രൗപദിക്കേറ്റ അപമാനം ധര്‍മ്മപുത്രര്‍ക്ക് ഏറ്റ അപമാനത്തെക്കാളും വായുപുത്രനെ തപിപ്പിക്കുന്നത്. ഹിന്ദു മതത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെയും ഗോവധ നിരോധത്തെയും  വിമര്‍ശിച്ച ചേതന തീര്‍ത്ഥ ഹള്ളി എന്ന കന്നഡ യുവ എഴുത്തുകാരിക്ക് സംഘപരിവാര്‍ വിധിച്ച ശിക്ഷ ബലാത്സംഗം ആയതും സ്ത്രീയുടെ ജനനന്ദ്രിയത്തിലാണ് അവളുടെ മാനവും അഭിമാനവും എല്ലാം അടച്ചു സൂക്ഷിച്ചിരിക്കുന്നത് എന്ന പൊതുബോധത്തിന്റെ ഫലമായാണ്.

സ്ത്രീ ശരീരങ്ങള്‍ ഭോഗിച്ചു തള്ളുന്നതില്‍ ജാതി-മത-സാമ്പത്തിക-സാമൂഹിക ഭേദമില്ല. അതിക്രമത്തിലൂടെ അധികാരം നിലനിര്‍ത്തല്‍. അത് തന്നെയാണ് മറ്റൊരാളുടെ ശരീരത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നുഴഞ്ഞു കയറുന്നതില്‍ നിന്ന് വെളിവാക്കപെടുന്നത്. ജനനേന്ദ്രിയം ഒരു കൂട്ടര്‍ അധികാര സ്ഥാപനത്തിനുള്ള ആയുധമാക്കുന്നു.


നിയന്ത്രണാതീതമായ കാമം പോലെ തന്നെ ഹിംസാത്മകമായ പ്രതികാരവും  ബലാത്സംഗങ്ങളിലേക്ക് നയിക്കുന്നുണ്ട്. അതിനെ ശരിവയ്ക്കുന്നതാണ് മേല്‍ പറഞ്ഞ സംഭവങ്ങള്‍. എല്ലാ ബലാത്സംഗങ്ങളും അധികാര പ്രകടനം മാത്രമാണെന്നല്ല, എന്നാല്‍ അത് അധികാര പ്രകടനം കൂടിയാണ് എന്നാണു പറഞ്ഞു വന്നത്.


rape

പുരുഷത്തം, ആണത്തം ഇതൊക്കെ പണ്ടും സ്ത്രീയെ വരുതിയിലാക്കാനായി തിരഞ്ഞെടുത്ത പദങ്ങളാണല്ലോ. ടി ഷര്‍ട്ടിനുള്ളിലൂടെ മാറിന്റെ മുഴപ്പ് ദൃശ്യമാകുന്നത്  കൊണ്ടോ ലെഗ്ഗിന്‍സിട്ട കാലുകളുടെ വടിവ് കണ്ടത് കൊണ്ടോ അലസമായി പാറി കിടക്കുന്ന മുടി കണ്ടത് കൊണ്ടോ കാമം  ഇരച്ചു കയറി മാത്രമല്ല  പല ബലാത്സംഗങ്ങളും ഉണ്ടാകുന്നത്. അതായത് ലൈംഗിക താല്പര്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല ബലാത്സംഗങ്ങള്‍ക്ക് പുറകിലുള്ളത്.

നിയന്ത്രണാതീതമായ കാമം പോലെ തന്നെ ഹിംസാത്മകമായ പ്രതികാരവും  ബലാത്സംഗങ്ങളിലേക്ക് നയിക്കുന്നുണ്ട്. അതിനെ ശരിവയ്ക്കുന്നതാണ് മേല്‍ പറഞ്ഞ സംഭവങ്ങള്‍. എല്ലാ ബലാത്സംഗങ്ങളും അധികാര പ്രകടനം മാത്രമാണെന്നല്ല, എന്നാല്‍ അത് അധികാര പ്രകടനം കൂടിയാണ് എന്നാണു പറഞ്ഞു വന്നത്.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍  ജീവിതം പൊടുന്നനെ ദിശ മാറി പോയ പെണ്ണനുഭവങ്ങളാണ് മുമ്പ് പറഞ്ഞതെങ്കില്‍ ആസൂത്രിതമായി പെണ്‍ ശരീരങ്ങള്‍ക്ക്  മേല്‍ ആണധികാരം നടത്തുന്ന വേഴ്ച്ചകളുടെ കഥകളാണ് യുദ്ധങ്ങളും കസ്റ്റഡി ചോദ്യം ചെയ്യലുകളും ബാക്കി വെക്കുന്നത്. കസ്റ്റഡിയിലെ  ബലാത്സംഗം പലപ്പോഴും ഒരു പരിധി വരെ  അപരാധികള്‍ക്കുള്ള നിയന്ത്രണോപാധിയായും ശിക്ഷയായും കുറ്റം സമ്മതിപ്പിക്കാനുള്ള രീതിയായും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

അറബ്, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍ ജനതയ്ക്കിടയില്‍ യുദ്ധ തടവുകാരെ ലൈംഗികമായി പീഡനത്തിനിരയാക്കുന്ന രീതിയുണ്ടായിരുന്നു. ഇസ്രഈലി തടവറകളില്‍ ലൈംഗിക പീഡനത്തിനിരയാകുന്ന പാലസ്തീനിയന്‍ കുഞ്ഞുങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് അധികം കാലമായില്ല.  നോര്‍ത്ത് അമേരിക്കയിലെ ഷായെന്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ “വഴി വിട്ട” സ്ത്രീകളെ നിലക്ക്  നിര്‍ത്താനായി   കൂട്ട ബലാത്സംഗം ഒരു ശിക്ഷാ മാര്‍ഗമായി ഉപയോഗിച്ചിരുന്നു.

അടുത്ത പേജില്‍ തുടരുന്നു


സ്ത്രീ കുടുംബത്തിന്റേയും സമുദായത്തിന്റേയും അഭിമാനം ആണെന്നും  അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഓരോ ക്ഷതവും കുടുംബത്തിന്റേയും സമുദായത്തിന്റേയും അഭിമാനത്തിനേല്‍ക്കുന്ന ക്ഷതമാണെന്നും നിങ്ങള്‍ക്ക് ഒരു പുരുഷനെ  മാനസികമായി മുറിവേല്‍പ്പിക്കണമെങ്കില്‍ അവരുമായി ബന്ധപ്പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ മതിയെന്നുമുള്ള ധാരണകള്‍ നമ്മുടെ ഉപബോധ മനസ്സില്‍ വേരൂന്നിയിട്ടുണ്ട്.


her-body-her-choice

തെക്കേ അമേരിക്കയിലെ മുണ്ടുരുകു ഗോത്ര വര്‍ഗക്കാരും സമാനമായ ശിക്ഷാരീതി നടപ്പാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ മ്പുമലംഗഗോത്രക്കാര്‍ക്കിടയിലും അര്‍ജന്റീന, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ബലാത്സംഗം ഒരു  ശിക്ഷാ നടപടിയായി കണ്ടതിന്റെ ഉദാഹരണങ്ങളുണ്ട്. പുരുഷാധിപത്യ സമൂഹത്തില്‍  ലൈംഗികാതിക്രമം അനൗദ്യോഗികമായ ശിക്ഷാ നടപടിയായി ആഘോഷിച്ചിട്ടുണ്ട്. പ്രതികാര ബലാത്സംഗങ്ങളും അതിക്രമങ്ങളും ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

സ്ത്രീ കുടുംബത്തിന്റേയും സമുദായത്തിന്റേയും അഭിമാനം ആണെന്നും  അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഓരോ ക്ഷതവും കുടുംബത്തിന്റേയും സമുദായത്തിന്റേയും അഭിമാനത്തിനേല്‍ക്കുന്ന ക്ഷതമാണെന്നും നിങ്ങള്‍ക്ക് ഒരു പുരുഷനെ  മാനസികമായി മുറിവേല്‍പ്പിക്കണമെങ്കില്‍ അവരുമായി ബന്ധപ്പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ മതിയെന്നുമുള്ള ധാരണകള്‍ നമ്മുടെ ഉപബോധ മനസ്സില്‍ വേരൂന്നിയിട്ടുണ്ട്.

അടുത്തിടെ നടന്ന ഇസ്രഈല്‍  പലസ്തീന്‍ സംഘര്‍ഷത്തിനിടയിലും പലസ്തീന്‍ സേനയുടെ മനോവീര്യം തകര്‍ക്കാനായി അവരുടെ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കാന്‍ ഇസ്രായേല്‍ മിനിസ്റ്റര്‍ ആഹ്വാനം ചെയ്തതായി പത്ര വാര്‍ത്ത ഉണ്ടായിരുന്നു. അതിനെ ബലപ്പെടുത്തുന്ന രീതിയില്‍ ആയിരുന്നു ഒരു ഇസ്രാഈലി റേഡിയോ പരിപാടിയില്‍ മിഡില്‍ ഈസ്റ്റില്‍ അറിയപ്പെടുന്ന പണ്ഡിതനായ ഡോക്ടര്‍ മോര്‍ഡികായ് കേദര്‍ നടത്തിയ പ്രഭാഷണം. തീവ്രവാദികളെ അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഏക പോംവഴി അവരുടെ മാതാവിനെയോ സഹോദരിമാരെയോ ബലം പ്രയോഗിച്ചു ലൈംഗിക പീഡനത്തിനിരയാക്കല്‍ ആണെന്നാണ് അദ്ദേഹം കണ്ടെത്തിയത്.


ആംനസ്റ്റി  ഇന്റര്‍നാഷനല്‍ പുറത്തു വിട്ട വിവരമനുസരിച്ചു ബലാത്സംഗം യുദ്ധത്തിന്റെ ഉപോല്‍പന്നമല്ല മറിച്ച് ചിട്ടയായി വികസിപ്പിച്ചെടുത്ത ഒരു യുദ്ധ തന്ത്രം തന്നെയാണ്.  മനശാസ്ത്രപരമായ ഒരു യുദ്ധ തന്ത്രമായി ബലാത്സംഗം മാറുന്നു. ഒരു സമുദായത്തിന്റെ മേലുടുപ്പില്‍ ഏതൊരു നശീകരണ ആയുധത്തെക്കാളും തുള വീഴ്ത്താന്‍ മാത്രം പര്യാപ്തമായ ആയുധമാണ് റേപ്.


bosnian-genocide

ആംനസ്റ്റി  ഇന്റര്‍നാഷനല്‍ പുറത്തു വിട്ട വിവരമനുസരിച്ചു ബലാത്സംഗം യുദ്ധത്തിന്റെ ഉപോല്‍പന്നമല്ല മറിച്ച് ചിട്ടയായി വികസിപ്പിച്ചെടുത്ത ഒരു യുദ്ധ തന്ത്രം തന്നെയാണ്.  മനശാസ്ത്രപരമായ ഒരു യുദ്ധ തന്ത്രമായി ബലാത്സംഗം മാറുന്നു. ഒരു സമുദായത്തിന്റെ മേലുടുപ്പില്‍ ഏതൊരു നശീകരണ ആയുധത്തെക്കാളും തുള വീഴ്ത്താന്‍ മാത്രം പര്യാപ്തമായ ആയുധമാണ് റേപ്.

പല സമൂഹങ്ങളിലും തങ്ങളുടെ സാംസ്‌കാരിക നൈതിക മൂല്യങ്ങളുടെ ഉറവയായി ഗണിക്കപ്പെടുന്നത്  സ്ത്രീകളാണ്. അത് കൊണ്ട് തന്നെ അവരുടെ രാജ്യത്തെ ഒരു സ്ത്രീക്ക് നേരെ ഉണ്ടാകുന്ന കയ്യേറ്റം ആ രാജ്യത്തിന്  വന്നു വീഴുന്ന ഒരു അശനിപാതമായി ആണ് കണക്കാക്കപ്പെടുന്നത്.

യുദ്ധ വേളകളില്‍ ഭരണകൂടത്തിന്റെയും സൈന്യാധിപന്മാരുടെയും മൗനാനുവാദത്തോടെ, കീഴടക്കപെട്ട ശത്രുപക്ഷത്തെ സ്ത്രീകളെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് തള്ളിയിടുന്നതിനു പിന്നിലും ഇതേ മനോവ്യാപാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം ലോക മഹായുദ്ധക്കാലത്തും വിയറ്റ്‌നാം യുദ്ധത്തിലും ബംഗ്ലാദേശ്,  കംബോഡിയ,  സൈപ്രസ്, ഹെയ്തി, ലൈബീരിയ, സൊമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളിലെല്ലാം ഈ യുദ്ധതന്ത്രവും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്നും അത് തുടരുന്നു.


1971 ലെ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ പാകിസ്ഥാന്‍ പട്ടാളക്കാര്‍ നടത്തിയ രഹസ്യ വെല്ലുവിളികളില്‍ ഒന്ന് ഞങ്ങള്‍ നിങ്ങളുടെ സ്ത്രീകളെ കൊണ്ട് പഞ്ചാബി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുപ്പിക്കും എന്നതായിരുന്നുവത്രേ.


bangladesh-independance-war

വംശ ഉന്മൂലനത്തിലും റേപ് ഒരു പ്രധാന ആയുധമാക്കപ്പെട്ടതിനു ഉദാഹരണങ്ങള്‍ നിരവധി. 1992 തൊട്ട് ഇരുപതിനായിരത്തോളം മുസ്‌ലിം സ്ത്രീകളാണ് ബോസ്‌നിയയില്‍ പീഡനത്തിനിരയായത്. 1996ലെ ദി സ്‌റ്റേറ്റ് ഓഫ് വേള്‍ഡ്‌സ് ചില്‍ഡ്രന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ബോസ്‌നിയയിലും ക്രൊയെഷ്യയിലും എല്ലാം കൗമാരക്കാരികളെ തിരഞ്ഞു പിടിച്ചു ശത്രു പക്ഷത്തിന്റെ ബീജധാരണത്തിനു ഇരകളാക്കിയിരുന്നു.

1971 ലെ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ പാകിസ്ഥാന്‍ പട്ടാളക്കാര്‍ നടത്തിയ രഹസ്യ വെല്ലുവിളികളില്‍ ഒന്ന് ഞങ്ങള്‍ നിങ്ങളുടെ സ്ത്രീകളെ കൊണ്ട് പഞ്ചാബി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുപ്പിക്കും എന്നതായിരുന്നുവത്രേ.

ഭരണകൂടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ബലാത്സംഗങ്ങളും ഭരണാധിപരുടെ  മൗനാനുവാദത്തോടെ സൈനികര്‍ നടത്തുന്ന ബലാത്സംഗങ്ങളും ഗുജറാത്തിലും കാശ്മീരിലും വരെ നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. മണിപ്പൂരും ഗുജറാത്തും കാശ്മീരിലെ കുനന്‍ പോഷ്‌പോറയും ഷൊപ്പിയാനും ഹന്ദ്വാരയും മനസ്ഗാമും എല്ലാം  സംഭാവ്യമാകുന്നത് കീഴ്‌പ്പെടുത്തലിന്റെ പ്രത്യയശാസ്ത്രം ആണ്‍കോയ്മാ  സമൂഹത്തിനു പകര്‍ന്നു കൊടുത്തിട്ടുള്ള നിഗൂഡമായ ബോധ്യം ഒരു സ്ത്രീയുടെ   ശരീരത്തിലെക്ക്  അതിക്രമിച്ച് കയറി  അരയിലുള്ള തന്റെ അധികാര ദണ്ഡു പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സ്ത്രീയുടെ മനസ് തനിക്കെല്ലാം നഷ്ടമായി എന്ന് വിലപിക്കും എന്നതാണ്.

യുദ്ധമുതല്‍ രേഖപ്പെടുത്തുമ്പോള്‍ അതിലെ ഏറ്റവും വശീകരിക്കുന്ന ഒരു “മുതലായി” സ്ത്രീ മാറുന്നതും മണ്ണും പെണ്ണും പുരുഷനെ തൃപ്തിപ്പെടുത്താനുള്ള സ്വത്ത് ആണെന്നും അത് അവന്റെ ഇച്ഛാനുസരണം ക്രയവിക്രയം ചെയ്യപ്പെടാനുള്ളതും ആണെന്ന  ഒരു തെറ്റായ ബോധം പുരുഷാധിപത്യ സമൂഹത്തിന്റെ ഉപബോധ മനസ്സിലേക്ക് കടത്തി വിട്ടിട്ടുള്ളത് കൊണ്ടാണ്. യുദ്ധത്തില്‍  ജയിച്ചു വരുന്നവര്‍ മണ്ണിനും പെണ്ണിനും യജമാനന്‍.

അടുത്ത പേജില്‍ തുടരുന്നു


ഒരു പുരുഷന്‍, അഛനൊ ഭര്‍ത്താവോ സഹോദരനോ മകനോ ആകട്ടെ കുടുംബത്തിലെ സ്്രതീകള്‍ അവന്റെ സ്വത്ത് ആണെന്ന മിഥ്യാബോധം അവനെ ഭരിക്കുന്നുണ്ട്. ആ അഹങ്കാര തിമിര്‍പ്പിലേക്കാണ്  ശത്രു നുഴഞ്ഞു കയറുന്നതും സ്ത്രീക്ക് നേരെയുള അതിക്രമം അവളുടെ യജമാനന്റെ  അല്ലെങ്കില്‍ സ്ത്രീയെന്ന സ്വത്തിന്റെ ഉടമയുടെ നേര്‍ക്കുള്ള പ്രതികാര നടപടിയായി സ്വീകരിക്കപ്പെടുന്നതും.


patriarchy

ശത്രു പക്ഷത്തെ ഭീതിയില്‍ ആഴ്ത്താനുള്ള യുദ്ധ മുറ മാത്രമല്ല ഒരു സൈനികന്റെ “ആണത്തവും വിജയവും” അളക്കുവാനുള്ള മാനദണ്ഡവും യുദ്ധത്തിലെ ബോണസ് പ്രതിഫലവുമായി എല്ലാം റേപ് വിവക്ഷിക്കപ്പെടുന്നുണ്ട്.

ഒരു പുരുഷന്‍, അഛനൊ ഭര്‍ത്താവോ സഹോദരനോ മകനോ ആകട്ടെ കുടുംബത്തിലെ സ്്രതീകള്‍ അവന്റെ സ്വത്ത് ആണെന്ന മിഥ്യാബോധം അവനെ ഭരിക്കുന്നുണ്ട്. ആ അഹങ്കാര തിമിര്‍പ്പിലേക്കാണ്  ശത്രു നുഴഞ്ഞു കയറുന്നതും സ്ത്രീക്ക് നേരെയുള അതിക്രമം അവളുടെ യജമാനന്റെ  അല്ലെങ്കില്‍ സ്ത്രീയെന്ന സ്വത്തിന്റെ ഉടമയുടെ നേര്‍ക്കുള്ള പ്രതികാര നടപടിയായി സ്വീകരിക്കപ്പെടുന്നതും.

ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇനിയും കഥ തുടരും എന്നീ രണ്ടു മലയാള സിനിമകള്‍ എടുക്കാം. നായകനോട് പ്രതികാരം ചെയ്യാന്‍ ഒരു സിനിമയില്‍ സഹോദരിയെയും ഭാര്യയേയും രണ്ടാമത്തെ സിനിമയില്‍  ഭാര്യയേയും റേപ് ചെയ്യുന്നു. ഈ രണ്ടു സിനിമകളിലും സ്ത്രീ ശരീരത്തോടുള്ള മോഹമല്ല, പുരുഷനോടുള്ള വിദേഷ്വമാണ് അവന്റെ സംരക്ഷണയിലുള്ള സ്ത്രീകളോട് തീര്‍ക്കുന്നത്.

സ്ത്രീയുടെ പാതിവ്രത്യം സംരക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി കണ്ണടക്കുന്ന പുരുഷ കഥാപാത്രങ്ങളെയും നമ്മള്‍ കണ്ട് മറന്നിട്ടുണ്ടാകും. ഉദാഹരണം വന്ദനം സിനിമയിലെ നെടുമുടി വേണു ചെയ്ത കഥാപാത്രം. പെണ്ണിന്റെ “മാനത്തെ” മുന്‍നിര്‍ത്തി പുരുഷന്മാരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന സന്ദര്‍ഭങ്ങളും  സിനിമകളിലുണ്ട് . സ്ത്രീകളെ, സ്വന്തം അമ്മയെ, മകളെ, ഭാര്യയെ, സഹോദരിമാരെ, കാമുകിയെ സംരക്ഷിക്കാനാകാത്തവന്‍ എന്ന ചിന്ത പുരുഷന്റെ മനോവീര്യം കെടുത്തും.


ഒതേനന്‍  നമുക്ക് വീരപുരുഷന്‍  ആകുന്നതും പെങ്ങളുടെ പാതിവ്രത്യം സംരക്ഷിക്കാന്‍ ഉറുമി വീശുന്നത് കൊണ്ടാണ്. മറ്റുള്ളവരുടെ ഉട പിറന്നോള്‍മാരുടെ ചാരിത്ര്യം ഏത് ചതി  മുറകളിലൂടെയും ഹീന മാര്‍ഗത്തിലൂടെയും  കീഴ്‌പ്പെടുത്തുന്ന ഒതേനന്‍ നമുക്ക് അസ്വീകാര്യന്‍ ആകുന്നുമില്ല. നമ്മുടെ ആണ്‍ മക്കളുടെ  ഉള്ളിലുള്ള  ഈ ഒതേനന്‍  കോംപ്ലക്‌സ്  തന്നെയാണ് ഇപ്പോഴും സ്വന്തം പെങ്ങന്മാരുടെ ചുറ്റും കഴുക കണ്ണുമായി നടക്കാനും ആരാന്റെ പെങ്ങന്മാരുടെ അടുത്തു കാമക്കണ്ണ് ആയി ചെല്ലാനും അവരെ പ്രേരിപ്പിക്കുന്നത്.


victorian-masculinity

തന്റെ അധീനതയിലുള്ള സ്ത്രീ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവന്‍ നമുക്ക് പുച്ഛത്തോടെ വീക്ഷിക്കാനുള്ള കുഞ്ഞിരാമന്മാര്‍ ആണ്. സ്ത്രീയുടെ പാതിവ്രത്യം നിലനിര്‍ത്താന്‍ അവരെ സഹായിക്കാത്ത പുരുഷന്‍ നമുക്ക് അസ്വീകാര്യരാണ്.

ഒതേനന്‍  നമുക്ക് വീരപുരുഷന്‍  ആകുന്നതും പെങ്ങളുടെ പാതിവ്രത്യം സംരക്ഷിക്കാന്‍ ഉറുമി വീശുന്നത് കൊണ്ടാണ്. മറ്റുള്ളവരുടെ ഉട പിറന്നോള്‍മാരുടെ ചാരിത്ര്യം ഏത് ചതി  മുറകളിലൂടെയും ഹീന മാര്‍ഗത്തിലൂടെയും  കീഴ്‌പ്പെടുത്തുന്ന ഒതേനന്‍ നമുക്ക് അസ്വീകാര്യന്‍ ആകുന്നുമില്ല. നമ്മുടെ ആണ്‍ മക്കളുടെ  ഉള്ളിലുള്ള  ഈ ഒതേനന്‍  കോംപ്ലക്‌സ്  തന്നെയാണ് ഇപ്പോഴും സ്വന്തം പെങ്ങന്മാരുടെ ചുറ്റും കഴുക കണ്ണുമായി നടക്കാനും ആരാന്റെ പെങ്ങന്മാരുടെ അടുത്തു കാമക്കണ്ണ് ആയി ചെല്ലാനും അവരെ പ്രേരിപ്പിക്കുന്നത്.

പുരുഷന്റെ അധികാര വ്യഗ്രതയും മേല്‍കോയ്മാ മനോഭാവവും അതിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുമ്പോള്‍ ലൈംഗികതയുമായി കെട്ടു പിണഞ്ഞു കിടക്കുന്നതു കാണാം. ലൈംഗികത അധികാര സ്ഥാപനത്തിനുള്ള ആയുധമാക്കുകയും ആ ആയുധ പ്രയോഗത്തെ ആണത്തം എന്ന് പറഞ്ഞു ആഘോഷിക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീ ഈ അധികാര പ്രകടനത്തിന് വശംവദയാകേണ്ടവള്‍ എന്നും പൗരുഷ പ്രകടനത്തിന് മുന്‍പില്‍ അടിയറവു പറയേണ്ടവളെന്നും  പറയാതെ പറഞ്ഞു വെക്കുന്നു.

ആണത്തം തെളിയിക്കുക എന്നത് ഏതൊരു പുരുഷനുമുള്ള ഒരു വെല്ലുവിളിയായി അവന്‍ കാണുന്നുണ്ട്.  അത്  തെളിയിക്കേണ്ടത് പെണ്ണിന്റെ ശരീരത്തിലും. സിനിമയും സാഹിത്യവും അറിഞ്ഞോ അറിയാതെയോ  പകര്‍ന്നു നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. ഉദാഹരണമായി “ചാന്ത് പൊട്ട്” സിനിമ, ദിലീപ് ചെയ്ത കഥാപാത്രം പുരുഷനാണ് എന്ന ബോധ്യം വരുത്താന്‍ ഒരു മഴയും മഴയില്‍ കുതിര്‍്ന്ന കാമുകിയും ഇണ ചേരലും വേണ്ടിവരുന്നു. അതായത്  സ്ത്രീ ശരീരത്തെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നതിലാണ് ആണത്തം എന്ന സംഭവം ഒളിപ്പിച്ചു വെച്ചിട്ടുള്ളത്. അല്ലാതെ അവളോട് മാന്യമായി പെരുമാറുന്നതിലല്ല എന്ന് പറയാതെ പറഞ്ഞു വെക്കുന്നു. ശാരീരിക  സുഖം പകര്‍ന്നു കിട്ടുന്നതോടെ കീഴടങ്ങുന്നവരായി സ്ത്രീകളെ ചിത്രീകരിക്കുന്നതും അപൂര്‍വമല്ല.


ജിഷയുടെ  അതി ക്രൂരമായ കൊലപാതകത്തിനു ശേഷം ഫെയ്‌സ്ബുക് പോസ്റ്റിലൂടെയും നേരിട്ടും  നടുക്കം രേഖപ്പെടുത്തിയവരും  പൊട്ടി കരഞ്ഞവരുമായ പല അഭിനേതാക്കള്‍ പോലും കുറച്ചു  ബോള്‍ഡ് ആയ പെണ്‍ കഥാപാത്രത്തെ നോക്കി “ഒരു റേപ് അങ്ങോട്ട് വെച്ച്  തന്നാലുണ്ടല്ലോ” എന്നും നീ ഒരു പെണ്ണാണ്, വെറും പെണ്ണ്, ഞാന്‍ ഒന്ന് അറിഞ്ഞു വിളയാടിയാലുണ്ടല്ലോ, നീ പച്ച മാങ്ങ തിന്നേണ്ടി വരും  എന്നെല്ലാം  പറയുമ്പോ   അതിലെ സ്ത്രീ വിരുദ്ധത മനസ്സിലാക്കാതെ ചിരിക്കുന്നവരാണ് നമ്മുടെ  സ്തീകള്‍ പോലും.


jisha

ജിഷയുടെ  അതി ക്രൂരമായ കൊലപാതകത്തിനു ശേഷം ഫെയ്‌സ്ബുക് പോസ്റ്റിലൂടെയും നേരിട്ടും  നടുക്കം രേഖപ്പെടുത്തിയവരും  പൊട്ടി കരഞ്ഞവരുമായ പല അഭിനേതാക്കള്‍ പോലും കുറച്ചു  ബോള്‍ഡ് ആയ പെണ്‍ കഥാപാത്രത്തെ നോക്കി “ഒരു റേപ് അങ്ങോട്ട് വെച്ച്  തന്നാലുണ്ടല്ലോ” എന്നും നീ ഒരു പെണ്ണാണ്, വെറും പെണ്ണ്, ഞാന്‍ ഒന്ന് അറിഞ്ഞു വിളയാടിയാലുണ്ടല്ലോ, നീ പച്ച മാങ്ങ തിന്നേണ്ടി വരും  എന്നെല്ലാം  പറയുമ്പോ   അതിലെ സ്ത്രീ വിരുദ്ധത മനസ്സിലാക്കാതെ ചിരിക്കുന്നവരാണ് നമ്മുടെ  സ്തീകള്‍ പോലും.

അത് നമ്മുടെ   കുട്ടികള്‍ക്ക് നല്‍കുന്ന  അപകടകരമായ  സന്ദേശം ലൈംഗിക  ശേഷിയും കരുത്തും പുരുഷന്‍ പ്രകടിപ്പിക്കുന്നതോടെ കീഴടങ്ങുന്നവരാണ് സ്ത്രീകള്‍ എന്നാണ്. സന്ദര്‍ഭവശാല്‍ ഓര്‍ത്ത ഒരു കാര്യം കൂടെ ചേര്‍ത്ത് കൊള്ളട്ടെ. സ്ഥിരമായി സഹപ്രവര്‍ത്തകര്‍ക്കിട്ടു പാര പണിയുന്ന ഒരു ജീവനക്കാരിയെ കണ്ടപ്പോള്‍  രണ്ട് ആണ്‍ സുഹൃത്തുക്കള്‍ പറഞ്ഞ ഒരു വാചകം ഞെട്ടിക്കുന്നതായിരുന്നു. “രണ്ട്  കയ്യും  പിന്നിലേക്ക് പിടിച്ചു താ. ഒരു റേപ് അങ്ങോട്ട് വെച്ചു കൊടുത്താല്‍ തീരും അവളുടെ നെഗളിപ്പ്”.

ഏതൊരു  പെണ്ണിന്റെയും അഹങ്കാരം ശമിപ്പിക്കാന്‍ അവളെ ഒന്ന് ബലം  പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാല്‍ മതിയെന്ന നമ്മുടെ ധാരണയാണ്  വെളിവാകുന്നത്. മുംബൈ നഗരത്തില്‍ കൂട്ടുകാരിയോട് പക വീട്ടാന്‍ പുരുഷ സഹപാഠികളെ ഉപയോഗിച്ച കൂട്ടുകാരികളെ കുറിച്ചുള്ള വാര്ത്തയും ഇതിനോട് ചേര്ത്തു വെക്കാവുന്നതാണ്.

ലൈംഗിക ആകര്‍ഷണമല്ല മറിച്ച് ആണധികാരം  പ്രകടമാക്കാനുള്ള വ്യഗ്രതയാണ് പല കുറ്റ കൃത്യങ്ങളിലും ദൃശ്യമാകുന്നത്.സ്ത്രീയുടെ ചാരിത്ര്യത്തെ സംരക്ഷിക്കുന്ന വ്യാജേന അവളുടെ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായി തടവിലിടുന്ന നടപടിയാണ് പുരുഷാധിപത്യ സമൂഹം കൈ കൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് “അസമയത്ത്” ആണ്‍ സുഹൃത്തിനോടൊപ്പം കറങ്ങി നടന്ന പെണ്‍കുട്ടിയെ മര്യാദ പഠിപ്പിക്കാനുചിതമായ മാര്‍ഗമായി റേപ് മാറുന്നത്.

അടുത്ത പേജില്‍ തുടരുന്നു


സ്ത്രീയുടെ ചാരിത്ര്യത്തെ സംരക്ഷിക്കുന്ന വ്യാജേന അവളുടെ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായി തടവിലിടുന്ന നടപടിയാണ് പുരുഷാധിപത്യ സമൂഹം കൈ കൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് “അസമയത്ത്” ആണ്‍ സുഹൃത്തിനോടൊപ്പം കറങ്ങി നടന്ന പെണ്‍കുട്ടിയെ മര്യാദ പഠിപ്പിക്കാനുചിതമായ മാര്‍ഗമായി റേപ് മാറുന്നത്.


“എന്റെ സഹോദരന്‍ മുമ്പും ഇത് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ അവന്റെ ലക്ഷ്യം റേപ്പോ വഴക്കോ ആയിരുന്നില്ല. രാത്രി വൈകി പെണ്‍കുട്ടിയുമായി  എന്താണ് പുറത്തു നടക്കുന്നത് എന്നു പെണ്‍കുട്ടിയുടെ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ല എന്ന മറുപടിയാണ് പ്രകോപിപ്പിച്ചത്. റേപ് ചെയ്തവര്‍ ചെയ്തു. മോശം കാര്യങ്ങള്‍ അവരോടു ചെയ്താല്‍ നാണക്കേട് ഭയന്ന് അവര്‍ പുറത്തു പറയില്ല.അവര്‍ ഒരു പാഠം പഠിക്കുകയും ചെയ്യും ” ദല്‍ഹി റേപ് കേസിലെ പ്രതിയുടെ സഹോദരന്‍ പറഞ്ഞ വാക്കുകള്‍ ആണിത്.

തങ്ങള്‍ വരച്ച  ലക്ഷ്മണ രേഖകള്‍ക്കുള്ളില്‍ നിന്നില്ലെങ്കില്‍ സീതയെ പോലെ ഒരു പാഠം പഠിക്കേണ്ടി വരുമെന്ന് സ്ത്രീ സമൂഹത്തെ ഓര്‍മിപ്പിക്കല്‍ സ്വന്തം കടമയാണെന്ന് ധരിച്ചു വശാലായിട്ടുള്ളവരാണ് നമ്മുടെ പല അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും സമൂഹത്തിലെ ഉന്നത സ്ഥാനീയരും.  അതുപോലെ തന്നെ വിദ്യാഹീനരും.

പുലയപ്പേടി, മണ്ണാപ്പേടി പോലെ ആണ്‍ പേടിയും ബലാത്സംഗ പേടിയും വളര്‍ത്തിയെടുക്കണം ഇവിടത്തെ പെണ്‍കുട്ടികളില്‍ എന്ന് വ്യംഗ്യം. എങ്കിലെ സുരക്ഷ തേടി മാളങ്ങളില്‍ ഒളിക്കുകയുള്ളൂ. സവര്‍ണ്ണ സ്ത്രീ  ഒരു ബാലനെ  കൊണ്ട് നടക്കണമായിരുന്നെങ്കില്‍ പുതിയ നിയമം പെണ്‍കുട്ടികള്‍ രാത്രി ഇറങ്ങി നടന്നാല്‍ തന്നെ അച്ഛന്‍, സഹോദരന്‍ ,അമ്മാവന്‍  എന്നീ വിഭാഗങ്ങളില്‍ പെടുന്ന ബന്ധുക്കളെ കൂട്ടിയെ പറ്റൂ എന്നാണ്. ആണ്‍ സുഹൃത്തുക്കളെ കൂട്ടിയാല്‍ സദാചാര പോലീസ് പിടികൂടും.  ദല്‍ഹി പെണ്‍കുട്ടിയുടെ സുഹൃത്ത് അവളുടെ  സഹോദരനാണ് താന്‍ എന്ന് പറഞ്ഞിരുന്നെങ്കില്‍ അവര്‍ ആ കുഞ്ഞിനെ വെറുതെ വിടുമായിരുന്നോ എന്തോ.


പണ്ട് യുദ്ധത്തിനു പോകുമ്പോള്‍ വേശ്യകളെയും കൂട്ടി പോയിരുന്ന റോമന്‍ സൈനികര്‍ ഭാര്യമാര്‍ക്ക് ചാസ്റ്റിറ്റി ലോക്ക് ഇട്ടു  പോയിരുന്നതായി കേട്ടിട്ടുണ്ട്. ഭാര്യമാര്‍ക്കും ലൈംഗിക ആവശ്യങ്ങള്‍ ഉണ്ടാകും എന്നത് അവര്‍ക്ക് അചിന്തനീയമാണ്.  എന്നാല്‍ സ്വന്തം ലൈംഗിക ആവശ്യങ്ങളെ കുറിച്ചു അവര്‍ ബോധവാന്മാര്‍ ആണ് താനും.


“നീ ആദ്യമായിട്ടാണോ?” “അല്ല… നിങ്ങള്‍  എന്റെ നാലാമത്തെ പുരുഷനാണ്.” അയാള്‍ക്ക് വിശ്വസിക്കാനായില്ല.ഒരു പെണ്ണിന് നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷ അവളുടെ ചാരിത്ര്യം നശിപ്പിക്കലാണ് എന്ന വിശ്വാസത്തിലാണ്ഇത്തരമൊരു ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.(സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി )
ഈ ഒരു വിശ്വാസം തന്നെയാണ്  പുരുഷന്‍  സ്ത്രീക്ക് മേല്‍ നടത്തുന്ന  തേരോട്ടത്തിന്  പിന്നിലുള്ളതും.

മരണത്തെക്കാള്‍ വലിയ ശിക്ഷ ബാലാത്സംഗമാണെന്നും ചാരിത്ര്യവും പാതിവ്രത്യവും  നഷ്ട്ടപ്പെടുത്തലാണെന്നും   നമ്മള്‍ സ്ത്രീകളെ പണ്ടേ പഠിപ്പിച്ചിട്ടുണ്ടല്ലോ. ജീവന്‍ കൊടുത്തും കന്യകാത്വവും ചാരിത്ര്യവും  കാത്തു കൊള്ളണം.   ആരെങ്കിലും അത്  മോഷ്ടിച്ചാലും സ്ത്രീകളാണ്, സ്ത്രീകള്‍ മാത്രമാണ് അപരാധികള്‍.

ഭാരത സ്ത്രീകള്‍  തന്‍ ഭാവ ശുദ്ധി പാടി കേട്ടാണല്ലോ നമ്മുടെ ഇരകളും വേട്ടക്കാരും  വളരുന്നത്. പിതൃ കേന്ദ്രീകൃത സമൂഹം കാലങ്ങളായി ഉരുട്ടിയെടുത്ത പ്രത്യയ ശാസ്ത്ര പ്രകാരം  ചാരിത്ര്യവും പാതിവ്രത്യവും പെണ്ണിന് മാത്രമാണ് ബാധകം. താന്‍ എത്ര അന്യ സ്ത്രീകളെ ഭോഗിച്ചാലും തന്റെ സംരക്ഷണയില്‍ വരുന്ന  സ്ത്രീ നമ്മുടെ സ്വന്തം. അവള്‍ക്കു നമ്മള്‍ വിലക്ക് കല്‍പ്പിക്കും.

പണ്ട് യുദ്ധത്തിനു പോകുമ്പോള്‍ വേശ്യകളെയും കൂട്ടി പോയിരുന്ന റോമന്‍ സൈനികര്‍ ഭാര്യമാര്‍ക്ക് ചാസ്റ്റിറ്റി ലോക്ക് ഇട്ടു  പോയിരുന്നതായി കേട്ടിട്ടുണ്ട്. ഭാര്യമാര്‍ക്കും ലൈംഗിക ആവശ്യങ്ങള്‍ ഉണ്ടാകും എന്നത് അവര്‍ക്ക് അചിന്തനീയമാണ്.  എന്നാല്‍ സ്വന്തം ലൈംഗിക ആവശ്യങ്ങളെ കുറിച്ചു അവര്‍ ബോധവാന്മാര്‍ ആണ് താനും.

എട്ടു ഭാര്യമാര്‍ക്ക് അരത്താലിയിട്ടു  മുറുക്കിയ  രാജാവിന്റെ കഥ ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി  നമുക്ക് പറഞ്ഞു തരുന്നുണ്ട്. അനേകം ഹൂറികളെ  അന്തപ്പുരത്തില്‍ വെച്ചു മതി വരുവോളം ഭോഗിച്ച  ഷഹരിയാര്‍ രാജാവിനു സ്വന്തം  പട്ടമഹിഷിക്ക് ഉണ്ടായ ഒരു രഹസ്യബന്ധം ഉണ്ടാക്കിയ ഞെട്ടലാണ്  അറബിക്കഥകള്‍  അഥവാ  ആയിരത്തൊന്നു രാവുകള്‍ എന്ന കഥകളുടെ അദ്ഭുത വിളക്ക് നമ്മുട മുന്നില്‍ തെളിയാന്‍ കാരണമായത്.


കന്യകാത്വവും പാതിവ്രത്യവും പാലിക്കേണ്ട എന്നല്ല എന്നാല്‍ അത് സ്ത്രീക്ക് മാത്രം ബാധകമാവുന്ന നിയമം ആകുന്നിടത്താണ്  അപകടം പതിയിരിക്കുന്നത്. സിനിമയും സാഹിത്യവും പോലും ഈ ഇരട്ടത്താപ്പിന്റെ വക്താക്കളാണ്. പുരുഷനും സ്ത്രീക്കും രണ്ട് തരത്തിലുള്ള പെരുമാറ്റ സംഹിത വെച്ചിരുന്ന വിക്ടോറിയാന്‍ മൊറാലിറ്റി തന്നെയാണ്  നമ്മുടെ സിനിമകളും ഉയരത്തി പിടിക്കുന്നത്. രതി നിര്‍വേദത്തില്‍ ഒരേ “തെറ്റിന്” രതി മാത്രം നാഗ ദംശനം ഏറ്റുവാങ്ങുന്നതും അതെ സമയം നായകന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തു വെക്കുന്നതും രണ്ടു തരം തുലാസിലിട്ടു സ്ത്രീക്കും പുരുഷനും നീതി തൂക്കുന്നത് കൊണ്ടാണ്.


sati-practice

സ്ത്രീ സ്വന്തം ലൈംഗികതയെ കുറിച്ചു സംസാരിക്കുന്നത് പോലും പാപം അല്ലെങ്കില്‍ അങ്ങനെ സംസാരിക്കുന്നവളെ കുലട കൂടെ ആക്കിയപ്പോള്‍ സര്‍വം  സ്വസ്ഥം. നൂറുകണക്കിന് വെപ്പാട്ടികളെ വെച്ചിരിക്കുന്ന രാജാക്കന്മാരും തങ്ങളുടെ  തോല്‌വിക്കും  മരണത്തിനും ശേഷം  പോലും ഭാര്യ വേറെ ആളുടെ കയ്യില്‍  എത്തിപെടുന്നത് സഹിക്കാന്‍ ആകാത്തത് കൊണ്ടാണല്ലോ റാണിമാര്‍ പാതിവ്രത്യം കാക്കാന്‍  ചിത കൂട്ടി ആത്മാഹുതി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചത്. രജപുത്ര വനിതകള്‍  ജാവ്ഹാര്‍  ആചരിച്ചിരുന്നതിന്റെ  പിന്നിലെ മനശാസ്ത്രവും വേറെ ഒന്നും ആയിരുന്നില്ല.

കന്യകാത്വവും പാതിവ്രത്യവും പാലിക്കേണ്ട എന്നല്ല എന്നാല്‍ അത് സ്ത്രീക്ക് മാത്രം ബാധകമാവുന്ന നിയമം ആകുന്നിടത്താണ്  അപകടം പതിയിരിക്കുന്നത്. സിനിമയും സാഹിത്യവും പോലും ഈ ഇരട്ടത്താപ്പിന്റെ വക്താക്കളാണ്. പുരുഷനും സ്ത്രീക്കും രണ്ട് തരത്തിലുള്ള പെരുമാറ്റ സംഹിത വെച്ചിരുന്ന വിക്ടോറിയാന്‍ മൊറാലിറ്റി തന്നെയാണ്  നമ്മുടെ സിനിമകളും ഉയരത്തി പിടിക്കുന്നത്.

രതി നിര്‍വേദത്തില്‍ ഒരേ “തെറ്റിന്” രതി മാത്രം നാഗ ദംശനം ഏറ്റുവാങ്ങുന്നതും അതെ സമയം നായകന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തു വെക്കുന്നതും രണ്ടു തരം തുലാസിലിട്ടു സ്ത്രീക്കും പുരുഷനും നീതി തൂക്കുന്നത് കൊണ്ടാണ്.

ചെമ്മീനിലെ അരയത്തിയുടെ പാതിവ്രത്യം  അരയന്റെ ജീവന്റെ കാവലാളാകുന്നതിന് പിന്നിലും ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാര്യ പിഴച്ചാല്‍ ഭര്‍ത്താവ്   മരത്തില്‍  നിന്ന് വീഴുമെന്ന വിശ്വാസത്തിനു പിന്നിലും ഒരേ ലക്ഷ്യം…താന്‍ മറ്റു സ്ത്രീകളുടെ പിറകെ പോയാലും സ്വന്തം സ്ത്രീ മറ്റുള്ളവരുടെ  കൂടെ പോകില്ലെന്ന് ഉറപ്പാക്കല്‍.

സ്ത്രീയുടെ മാത്രം ചാരിത്ര്യ ശുദ്ധി ഭൂതത്താന്‍ കാക്കേണ്ട വലിയ  ഒരു നിധി കുംഭമാണെന്ന്  സ്ത്രീയും പഠിച്ചു വെച്ചത് കൊണ്ടാണ്  ഉഭയ സമ്മത പ്രകാരം ഉണ്ടായ പല ശാരീരിക ബന്ധങ്ങളിലും വിള്ളല്‍ വീഴുമ്പോള്‍ ” ഞാന്‍ എല്ലാം സമര്‍പ്പിച്ചിട്ടും” എന്ന് നിലവിളിക്കുന്ന പെണ്ണുങ്ങളെ കാണേണ്ടി വരുന്നത്. അതായത് സ്ത്രീ മാത്രമേ പുരുഷന് വേണ്ടി ശരീരം തീറെഴുതി  കൊടുക്കേണ്ടതെന്നും അവള്‍ അവനു സമ്മാനിക്കുന്ന ഏറ്റവും ഉദാത്തമായ സ്‌നേഹോപഹാരം അവളുടെ അപങ്കിലമായ ശരീരമാണെന്നും സ്ത്രീ വിശ്വസിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു


സ്ത്രീ ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ കാണിക്കുന്ന ബിംബങ്ങളായ ചിതറി തെറിച്ച കുപ്പി വളകളുടെയും ചതഞ്ഞരഞ്ഞ റോസാദലങ്ങളുടെയും കാലിനടിയില്‍ അമര്‍ന്ന പെണ്‍ പാവക്കുട്ടിയുടെയും പിടിയില്‍  നിന്ന് എന്നാണു അവള്‍ക്കു മോചനം. അല്ലെങ്കില്‍ തത്തുല്യമായ  ബിംബങ്ങള്‍  എന്നാണ്  പുരുഷന്റെ ഒളിസേവയില്‍  നഷ്ട്ടപെടുന്ന  അവന്റെ  ” ചാരിത്ര്യത്തിനെ ” ദ്യോതിപ്പിക്കാനായി നമ്മുടെ രചനകളില്‍ ഉടലെടുക്കുക? കന്യകയ്‌ക്കൊരു പുല്ലിംഗം  എന്നാണ് നമ്മള്‍  കണ്ടെത്തുക?. അന്നേ  ആണധികാരത്തിന്റെ പ്രകടരൂപമായ  ബലാത്സംഗത്തിനും അതിര് വരികയുള്ളൂ.


rape

എന്നാല്‍ പുരുഷനെ അങ്ങിനെ ആരും പഠിപ്പിച്ചിട്ടുമില്ല. പകരം നമ്മള്‍ മക്കള്‍ക്ക് ഓതി കൊടുക്കുന്നത് ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട് എന്നും ഒന്ന്  ചെളിയില്‍ ചവിട്ടി അടുത്തു വെള്ളം കാണുമ്പോള്‍ കഴുകിയാല്‍ തീരാവുന്നത്തെ ഉള്ളൂ  പുരുഷന്റെ കളങ്കം എന്നുമാണ്. വിവാഹേതര ബന്ധങ്ങളില്‍  ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും നേരെ നമ്മള്‍ ഇരട്ട നിലപാട് തന്നെയാണല്ലോ കൈ കൊള്ളുന്നതും.

സ്ത്രീ ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ കാണിക്കുന്ന ബിംബങ്ങളായ ചിതറി തെറിച്ച കുപ്പി വളകളുടെയും ചതഞ്ഞരഞ്ഞ റോസാദലങ്ങളുടെയും കാലിനടിയില്‍ അമര്‍ന്ന പെണ്‍ പാവക്കുട്ടിയുടെയും പിടിയില്‍  നിന്ന് എന്നാണു അവള്‍ക്കു മോചനം. അല്ലെങ്കില്‍ തത്തുല്യമായ  ബിംബങ്ങള്‍  എന്നാണ്  പുരുഷന്റെ ഒളിസേവയില്‍  നഷ്ട്ടപെടുന്ന  അവന്റെ  ” ചാരിത്ര്യത്തിനെ ” ദ്യോതിപ്പിക്കാനായി നമ്മുടെ രചനകളില്‍ ഉടലെടുക്കുക? കന്യകയ്‌ക്കൊരു പുല്ലിംഗം  എന്നാണ് നമ്മള്‍  കണ്ടെത്തുക?. അന്നേ  ആണധികാരത്തിന്റെ പ്രകടരൂപമായ  ബലാത്സംഗത്തിനും അതിര് വരികയുള്ളൂ.

പെണ്ണിന് വസ്ത്രധാരണത്തിന്റെയും അച്ചടക്കത്തിന്റെയും നിയമാവലികള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍   അത് ആണിനും ബാധകമാക്കിയാല്‍  “ആണത്തത്തിന്റെ” വീരസ്യ പ്രകടനത്തിനും  കാലം പോകവേ മാറ്റം വരും. അമ്മ പെങ്ങന്മാരെ മാത്രമല്ല ഏതൊരു സ്ത്രീയെയും ബഹുമാനിക്കാന്‍ അവന്‍ പഠിക്കും. അമ്മയുടെ ജനനേന്ദ്രിയം പിളര്‍ന്നു പുറത്തു വരുന്നവന്‍ അമ്മയുടെ അന്നത്തെ വേദന മനസ്സിലാക്കി വളര്‍ന്നാല്‍, മറ്റൊരു പെണ്‍ ജന്മത്തിന്റെ  ജനനേന്ദ്രിയത്തിന്റെ ആഴവും പരപ്പും  കോലും കമ്പി പാരയും ടോര്‍ച്ചുമെല്ലാം വെച്ച് അളക്കാന്‍ മടിക്കും.


മാന ഭംഗം, മാനത്തിനു വില പറയല്‍, മാനം കാക്കല്‍  ഈ പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്ക് സദാചാരം പഠിപ്പിക്കുന്ന ആലയില്‍ പ്രത്യേകം കാച്ചിയെടുത്തതാണ്.

ആക്രമിക്കപ്പെടുന്നവരുടെ മാനമല്ല മറിച്ച് പീഡകരുടെ മാനമാണ് ഭംഗിക്കപ്പെടുന്നത് എന്ന് പഠിപ്പിക്കുന്ന രീതിയിലേക്ക് ഭാഷ എന്നാണ്  അതിന്റെ പദ പ്രയോഗങ്ങളെ   ചിട്ടപ്പെടുത്തുക.


മാന ഭംഗം, മാനത്തിനു വില പറയല്‍, മാനം കാക്കല്‍  ഈ പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്ക് സദാചാരം പഠിപ്പിക്കുന്ന ആലയില്‍ പ്രത്യേകം കാച്ചിയെടുത്തതാണ്.

ആക്രമിക്കപ്പെടുന്നവരുടെ മാനമല്ല മറിച്ച് പീഡകരുടെ മാനമാണ് ഭംഗിക്കപ്പെടുന്നത് എന്ന് പഠിപ്പിക്കുന്ന രീതിയിലേക്ക് ഭാഷ എന്നാണ്  അതിന്റെ പദ പ്രയോഗങ്ങളെ   ചിട്ടപ്പെടുത്തുക.

ജിഷയുടെ  കൊലപാതകത്തില്‍ പ്രതിഷേധിച്ച്  പ്രമുഖ  നടന്‍  ഇട്ട  ഫേസ്ബുക്ക് പോസ്റ്റിലും  കണ്ടു പെണ്ണുങ്ങളുടെ  മാനം കാക്കാന്‍ എന്ന്. നിങ്ങള്‍ കാക്കേണ്ടത് പെണ്ണുങ്ങളുടെ  മാനം മാത്രമല്ല നിങ്ങളുടെ സ്വന്തം മാനം കൂടെയാണ് എന്ന് തിരുത്തുക അത്.

നിര്‍ഭയ  കേസിലെ പ്രതി ഭാഗം വക്കീല്‍ വിഷം ചീറ്റിയ വാചകം ഇങ്ങനെയായിരുന്നു.” എന്റെ മകളോ സഹോദരിയോ വിവാഹ പൂര്‍വ ബന്ധങ്ങളില്‍ ഏര്‍പ്പെട്ട് ദുഷ്‌പേര് വരുത്തി വെച്ചാല്‍ അവളെ ഫാം ഹൗസിലേക്ക് കൊണ്ട് പോയി മറ്റു കുടുംബാംഗങ്ങളുടെ മുന്നില് വെച്ചു പെട്രോള്‍ ഒഴിച്ച് കത്തിക്കും” അതില്‍ മകനും സഹോദരനും എന്ന് കൂടെ എന്ന് ചേര്‍ക്കാന്‍ തോന്നുന്ന അല്ലെങ്കില്‍ എല്ലാവരെയും ഒരുപോലെ “കുറ്റവിമുക്തരാക്കുന്ന” ഒരു ചിന്താഗതി വരുന്ന കാലത്തേ നമ്മുടെ പെണ്മക്കള്‍ സുരക്ഷിതരാകൂ.

(ലേഖിക പൊന്നാനി എം.ഇ.എസ് കോളേജ്  ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)