സുമേഷ് എടപ്പാളിനെ മേല്‍പാലത്തിലൂടെ ഓടിച്ച് വി. ശിവന്‍കുട്ടി; എടപ്പാള്‍ മേല്‍പാലം ഉദ്ഘാടനം നാളെ
Kerala News
സുമേഷ് എടപ്പാളിനെ മേല്‍പാലത്തിലൂടെ ഓടിച്ച് വി. ശിവന്‍കുട്ടി; എടപ്പാള്‍ മേല്‍പാലം ഉദ്ഘാടനം നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th January 2022, 7:01 pm

കോഴിക്കോട്: എടപ്പാള്‍ പാലം ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ ചിരിയുണര്‍ത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എടപ്പാള്‍ പാലത്തിന് മുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സുമേഷ് എടപ്പാളിന്റെ ഫോട്ടോ വെച്ചുള്ള പോസ്റ്റാണ്’ മന്ത്രി ഷെയര്‍ ചെയ്തിരിക്കുന്നത്.

 

‘എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റുകളും മന്ത്രിയുടെ പോസ്റ്റിന് പിന്നാലെ എത്തുന്നുണ്ട്.

sumesh kavippada: വൈറൽ ഓട്ടക്കാരൻ സുമേഷ് കാവിപ്പടയുടെ വാട്സാപ്പ് ജീവിതം - Minesh Ramanunni writes about sumesh kavippada's whatsaap life | Samayam Malayalam

ശനിയാഴ്ചയാണ് സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്.

മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, കെ.എന്‍. ബാലഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി. നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളാകും.

പോലീസ് എയ്ഡ് പോസ്റ്റിന്റെ നിര്‍മാണമടക്കം മിക്ക പണികളും പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന് വൈദ്യുതി കണക്ഷനും ലഭ്യമായിട്ടുണ്ട്. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Malappuram News

ഗതാഗത പരിഷ്‌കാരം ഉള്‍പ്പെടെയുള്ളവ പാലം തുറന്ന ശേഷം പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ ആണ് പൊലീസ് തീരുമാനം. തൃശൂര്‍ – കുറ്റിപ്പുറം റോഡുകളില്‍ പാലത്തിന് സമാന്തരമായി വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ വട്ടംകുളം പഞ്ചായത്തും ശ്രമം തുടങ്ങി 3 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുതുവര്‍ഷത്തില്‍ പാലം തുറക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: V Sivankutty funny post on the inauguration of Edappal Bridge