എഡിറ്റര്‍
എഡിറ്റര്‍
കേസ് എനിക്ക് പുത്തരിയല്ല; തനിക്കെതിരെ കേസെടുത്തവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും വി.മുരളിധരന്‍
എഡിറ്റര്‍
Sunday 8th October 2017 2:46pm

കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് പൊലീസ് കേസെടുത്തത് കാര്യമാക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍

സി.പി.ഐ.എമ്മിന്റെ കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ പോകാന്‍ തനിക്ക് ഭയമില്ലെന്നും തനിക്ക് കേസ് പുത്തരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും തനിക്കെതിരെ കേസെടുത്ത സി.പി.ഐ.എം വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.


Also Read ഹാദിയ കേസില്‍ ലൗ ജിഹാദുണ്ടെന്ന് രാഹുല്‍ ഈശ്വറിനെ കൊണ്ട് പറയിപ്പിച്ചെന്ന വാദം നുണയെന്ന് പി.കെ ഫിറോസ്; നുണ പറഞ്ഞാല്‍ എസ്.ഡി.പി.ഐക്കാരെ വലിച്ച് കീറി ചുമരിലും ഒട്ടിക്കും


പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് വി.മുരളീധരനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും കൂത്ത്പറമ്പ് പൊലീസ് ഇന്ന് കേസെടുത്തിരുന്നു.കണ്ണൂര്‍ സ്വദേശി റാഷിദ് തലശ്ശേരി ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, ഭീഷണി മുഴക്കുന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കി, വീഡിയോ സേഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. സി.പി.ഐ.എം നേതാക്കളെ ശാരീരകമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളായിരുന്നു ജനരക്ഷാ യാത്രയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴക്കിയത്. സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ പി.ജയരാജനെതിരെ ‘ ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല’. എന്നായിരുന്നു മുദ്രാവാക്യം.

Advertisement