എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ കോളേജ് കോഴ വിവാദം പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കി, നാളെത്തെ യോഗത്തില്‍ വിഷയമുന്നയിക്കുമെന്നും വി.മുരളീധരന്‍
എഡിറ്റര്‍
Sunday 13th August 2017 6:22pm

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദം ബി.ജെ.പിയക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. നാളെത്തെ പാര്‍ടി യോഗത്തില്‍ ഇത് സംബന്ധിച്ച് തന്റെ നിലപാട് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും നേതാക്കള്‍ക്കെതിരെ പുറത്തുവന്ന ചില കാര്യങ്ങള്‍ ബി.ജെ.പിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ സംസ്ഥാന ഭാരവാഹിയോഗം നടക്കാനിരിക്കെ മുരളീധരന്റെ പ്രസ്താവന പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.


Also Read: ‘പിടയുന്ന ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസത്തിനും സമ്പത്തിനും എന്താണര്‍ത്ഥം’; ഗോരഖ്പൂര്‍ ദുരന്തത്തില്‍ പ്രതികരണവുമായി ഡോ. കഫീല്‍ ഖാന്‍


അതേസമയം ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ബി.ജെ.പി നേതാക്കളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. തൃശ്ശൂരിലാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗം നടക്കുക.

Advertisement