എഡിറ്റര്‍
എഡിറ്റര്‍
ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം പോപ്പിന്‍സുമായി വി.കെ പ്രകാശ് വീണ്ടുമെത്തുന്നു
എഡിറ്റര്‍
Thursday 4th October 2012 6:22pm

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അതേ ടീമുമായി വി.കെ. പ്രകാശ് വീണ്ടുമെത്തുന്നു. ‘പോപ്പിന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാല് ദമ്പതിമാരുടെ കഥയാണ് പറയുന്നത്. ജയപ്രകാശ് കുളൂരിന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്. ബാംഗ്ലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Ads By Google

സ്ത്രീ-പുരുഷ ബന്ധവും അതിന്റെ വൈകാരിക തലങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നാല് ദമ്പതികളിലൂടെ പറയുന്ന കഥയില്‍ അനൂപ് മേനോന്‍,-ആന്‍ അഗസ്റ്റിന്‍, ജയസൂര്യ-മേഘ്‌ന രാജ്, കുഞ്ചാക്കോ ബോബന്‍-നിത്യ മേനോന്‍, ഇന്ദ്രജിത്ത്-പത്മപ്രിയ എന്നിവരാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

വി.കെ.പ്രകാശിന്റെ പുതിയ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്ജിന്റെ റിലീസിങ്ങിന് മുമ്പ് തന്നെ പോപ്പിന്‍സിന്റെ ജോലികള്‍ ആരംഭിച്ചിരുന്നു.

നാല് ദമ്പതികളുടെ കഥ പറയുന്ന ചിത്രം നിര്‍മിക്കുന്നതും നാല് നിര്‍മാതാക്കള്‍ ചേര്‍ന്നാണ്.

പോപ്പിന്‍സ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരേ കാര്യം പല നിറങ്ങളില്‍ പറയുകയാണ് ചിത്രം. പ്രശസ്ത തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സര്‍ക്കാര്‍ ജോലി രാജിവച്ച് സിനിമാ സംവിധായകനാകാന്‍ പുറപ്പെട്ട ശങ്കര്‍ രാമകൃഷ്ണനിലൂടെയാണ് ചിത്രം ദമ്പതിമാരിലേക്കെത്തുന്നത്.

വി.കെ പ്രകാശിന്റെ  അടുത്ത കാലത്തെ  ചിത്രങ്ങളെപ്പോലെ അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പോപ്പിന്‍സിലെ ദമ്പതിമാരെ പരിചയപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക😉

Advertisement