റിയാസ് കുറ്റക്കാരനല്ല; ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വ്‌ളോഗറെ കേരളത്തിലേക്ക് വിളിക്കില്ല: വി.ഡി. സതീശന്‍
Daily News
റിയാസ് കുറ്റക്കാരനല്ല; ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വ്‌ളോഗറെ കേരളത്തിലേക്ക് വിളിക്കില്ല: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 5:05 pm

തിരവനന്തപുരം: ചാരപ്രവര്‍ത്തിക്ക് അറസ്റ്റിലായ ഇന്‍ഫ്ളുവന്‍സര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതില്‍ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വ്ളോഗറെ ഒരിക്കലും കേരളത്തിലേക്ക് വിളിക്കില്ലെന്നും അവര്‍ ഇവിടെ വരുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം ചോദിച്ചു.

VD Satheesan says UDF will launch a strong campaign against the RSS leaders' move to remove the words secularism and socialism from the Constitutionഎയര്‍പ്പോട്ടിലും റെയില്‍വേ സ്‌റ്റേഷനിലുമൊക്കെ നിരവധി ആളുകള്‍ നമ്മളുടെ കൂടെ ഫോട്ടോ എടുക്കാറുണ്ടെന്നും ഇവരൊക്കെ നാളെ എന്തെങ്കിലും കേസില്‍ കുടുങ്ങുകയാണെങ്കില്‍ നമ്മുക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. തങ്ങള്‍ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമാണെന്നും സി.പി.ഐ.എം ആണ് ഈ സ്ഥാനത്തെങ്കില്‍ ടൂറിസം മന്ത്രി രാജിവെയ്ക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

‘ഞാനാതില്‍ ഒരു കാരണവശാലും ടൂറിസം വകുപ്പിനെയോ, ടൂറിസം മന്ത്രിയേയാ കുറ്റപ്പെടുത്തില്ല. ഇതൊരു ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ വ്‌ളോഗറേ കേരളത്തിലേക്ക് വിളിക്കുമായിരുന്നോ, വിളിക്കില്ല. അവര്‍ ഇവിടെ വരുമ്പോള്‍ ഇവര്‍ ചാരപ്രവര്‍ത്തകയാണന്നെ് ആര്‍ക്കും അറിയില്ലല്ലോ. അതിന് നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും.

നമ്മള്‍ക്കൊക്കെ പേടിയാണ്. എയര്‍പോര്‍ട്ടില്‍ വെച്ചും റെയില്‍വേസ്‌റ്റേഷനില്‍ വെച്ചും ഒരുപാട് പേര് നമ്മുടെ കൂടെ നിന്ന് ഫോട്ടോ എടുക്കും. നാളെ ഇയാള്‍ എന്തെങ്കിലും കുഴപ്പം പിടിച്ച കേസില്‍ പ്രതിയായാല്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും. ഞങ്ങള്‍ വളരെ ഉത്തവാദിത്തപ്പെട്ട പ്രതിപക്ഷമാണ്. പക്ഷേ സി.പി.ഐ.എം ആയിരുന്നെങ്കില്‍ ഈ ടൂറിസം മന്ത്രി രാജി വെക്കണമെന്ന് പറഞ്ഞ് സമരം ചെയ്‌തേനേ,’ വി.ഡി.സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ സന്ദര്‍ശിച്ച് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീടാണ് ജ്യോതി മല്‍ഹോത്ര നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി തെളിയുന്നത്.

Content Highlight: V.D. satheeshan told the media that he does not blame the tourism department or the tourism minister for Jyoti Malhotra’s visit to Kerala.