പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കടകംപള്ളി വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ഇന്ന് (വ്യാഴാഴ്ച) നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് വാച്ച് ആന്റ് വാര്‍ഡിനെതിരെ പ്രതിപക്ഷം ആക്രമണം നടത്തിയത്.
ചീഫ് മാര്‍ഷലിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. റോജി എം. ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, എം. വിന്‍സന്റ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മന്ത്രി എം.ബി രാജേഷാണ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ അനുമതിയോടെ പ്രമേയം പാസായതോടെ സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു.
വനിതാ വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ചു, തുടര്‍ച്ചയായി സഭയിലെ ബെല്ലുകള്‍ മുഴക്കി, മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു, സഭ തടസപ്പെടുത്തി, സഭയുടെ അന്തസിന് കളങ്കം വരുത്തി തുടങ്ങിയ പരാതികളാണ് പ്രമേയത്തില്‍ എം.ബി രാജേഷ് ഉയര്‍ത്തിയത്.
അതേസമയം, ചീഫ് മാര്‍ഷലിനെ ആരും മര്‍ദിച്ചിട്ടില്ലെന്നും നടപടിക്ക് പിന്നില്‍ സ്പീക്കറുടെ ഗൂഢാലോചനയാണെന്നും ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. നടപടി ഏകപക്ഷീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlight: V.D. Satheesan says Kadakampally Surendran sold the Dwarapalaka sculpture to a millionaire; Lawyer notice send