എന്നാല്‍ പോസ്റ്റില്‍ ഉപയോഗിച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളിന് ഇരയാകുന്നത്. ശ്രീനിവാസന്‍ എന്ന് തോന്നിക്കുന്ന മറ്റാരുടെയോ ചിത്രമാണ് എ.വി ശ്രീകുമാര്‍ വരച്ചതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. താഴെ സ്വന്തം ഫോട്ടോയാണോ ഇട്ടത്, സിദ്ദിഖിനെ മനസില്‍ വിചാരിച്ച് ശ്രീനിവാസന്‍ സാറിനെ വരച്ചത് പോലെയുണ്ട് എന്നിങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്.
നടന്മാരുടെ മുഖം മാറ്റുന്നത് തനിക്കൊരു വിനോദമാണല്ലോ കുമാര, ഇങ്ങനെയൊരു ശ്രീനിവാസനെ നിങ്ങള്‍ മാത്രമെ കണ്ടിട്ടുണ്ടാകുകയുള്ളൂ എന്നിങ്ങനെ രൂക്ഷ വിമര്‍ശനങ്ങള്‍ ശ്രീകുമാറിനെതിരെ ഉയരുന്നുണ്ട്.
അതേസമയം ശ്രീനിവാസനെയാണ് ഉദ്ദേശിച്ചതെങ്കില്‍ കാണാന്‍ നടന്‍ ഉമ്മറിനെ പോലെയുണ്ടെന്നുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ കൂടുതലായും കാണാം. മമ്മൂട്ടിയെ പോലെ, സിദ്ദിഖിനെ പോലെ, സൗബിനെ പോലെ തുടങ്ങി പലരുടെയും പേര് ലിസ്റ്റില്‍ വരുന്നുണ്ട്.
‘ശ്രീകുമാര്‍ സാറിന്റെ പടം വരച്ചുകൊണ്ടിരുന്നപ്പോള്‍ അല്ലെ സൗബിന്‍ സാറിനെ കാണാന്‍ വന്നത് അപ്പോളല്ലേ ശ്രീനി സാറിന്റെ മരണവാര്‍ത്ത പറഞ്ഞത്.. എന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല… കോണ്‍സെന്‍ട്രേഷന്‍ പോയി,. എന്നൊരു രസകരമായ കമന്റും പോസ്റ്റിന് താഴെ കാണാം.
‘വിഷമിച്ചിരിക്കുന്ന സമയത്തും കോമഡിയുമായി വന്നോണം. ഉമ്മര്‍ മരിച്ചത് ഇപ്പോഴാണോ അറിഞ്ഞത്’ എന്നൊരു കമന്റും ഫേസ്ബുക്കില്‍ കാണാം.
Content Highlight: V.A. Sreekumar, who shared a post expressing condolences on the demise of Sreenivasan, was trolled on social media