എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡില്‍ പേമാരി ശക്തിപ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെയെന്ന് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Saturday 22nd June 2013 6:47pm

rahul-gandhi

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ പേമാരി നാശനഷ്ടം വിതക്കുമ്പോള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി എവിടെയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
Ads By Google

പ്രളയ പ്രദേശത്ത് രാഹുല്‍ ഇതുവരെ സന്ദര്‍ശനം നടത്തിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.  രാഹുല്‍ എവിടെ,  പപ്പു എവിടെ തുടങ്ങിയ കാര്യങ്ങള്‍ എഴുതിയ ട്വീറ്റുകള്‍ ട്വിറ്ററില്‍ ഇതിനകം പ്രചരിച്ചു കഴിഞ്ഞു.

പ്രധാനമന്ത്രിയും,  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ദുരന്ത സ്ഥലം സന്ദര്‍ശിച്ചെങ്കിലും രാഹുല്‍ ഗാന്ധി ഇതുവരെ ദുരന്ത സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല.

ഇക്കാര്യം ചൂണ്ടികാട്ടിയപ്പോള്‍ രാഹുല്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുമെന്നതുകൊണ്ടാണ്  ദുരന്ത സ്ഥലം സന്ദര്‍ശിക്കാത്തതെന്ന് കോണ്‍ഗ്രസ് വക്താവ് രാജ് ബാബര്‍ പറഞ്ഞു.

രാജ്യത്ത് ദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്ത് സാധരണ രാഹുല്‍ സ്ഥലം സന്ദര്‍ശനം നടത്താറുണ്ട്.

എന്നാല്‍ ഉത്തരാഖണ്ഡിലെ പ്രളയ സമയത്ത് രാഹുലിന്റെ പെടിപോലും കാണാനില്ലെന്നും, അദ്ദേഹം ഈ സമയത്ത് എവിടെ പോയി കിടക്കുകയാണെന്നും കാണിച്ച് ഫേസ്ബുക്കിലും പോസ്റ്റുകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

Advertisement